Latest NewsElection NewsKeralaNews

ഞാനില്ല മത്സരത്തിന് : കോടിയേരി

പുതിയ ടീമിറങ്ങട്ടേയെന്നും കോടിയേരിബാലകൃഷ്ണൻ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ സി.പി.എം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തരവകുപ്പുമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ.

മകൻ ബിനീഷ് കോടിയേരി മയക്കുമരുന്നുകേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് സെക്രട്ടറി സ്ഥാനമൊഴിഞ്ഞതിന് ശേഷം, മാസങ്ങൾ നീണ്ട മൗനത്തിന് ശേഷമാണ് കോടിയേരിയുടെ പ്രസ്താവന. സമകാലീന വിഷയങ്ങളിൽ ഇതുവരെ പ്രതികരിക്കാതിരുന്ന കോടിയേരി, ഇതെല്ലാം തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പാർട്ടി ബാക്കി പറയുമെന്നും സൂചിപ്പിച്ചു.

Read Also : കായികതാരം പി.ടി ഉഷ ബി.ജെ.പിയിലേക്ക് ?

മയക്കുമരുന്നുകടത്തുമായി ബന്ധപ്പെട്ട് നാർക്കോട്ടിക് കൺട്രോൾ സെല്ലും എൻ.ഐ.എയും ബംഗ്ലൂരിൽ രജിസ്റ്റർ ചെയ്ത വ്യത്യസ്തകേസുകളിൽ മകൻ മകൻ ബിനീഷ്‌കോടിയേരി ജയിലിലായതോടെ ഗത്യന്തരമില്ലാതെ കോടിയേരിയുടെ രാജി വാങ്ങുകയായിരുന്നു സി.പി.എം.

നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു തവണ വിജയിച്ചവർ മാറും. ചില പ്രത്യേക സാഹചര്യങ്ങളിൽ ചിലർക്ക് ഇളവ് നല്‌കേണ്ടിവരും. ചിലമണ്ഡലങ്ങളിൽ വിജയസാധ്യതയാകും പ്രധാനഘടകം. ാതിനാൽ യുവാക്കളും പ്രൊഫഷണലുകളും സെലിബ്രിറ്റികളും ഉൾപ്പെട്ട പുതിയ ടീമാണ് മത്സരരംഗത്തുണ്ടാവുകയെന്നും കോടിയേരിബാലകൃഷ്ണൻ പറഞ്ഞു.

കോൺഗ്രസ് മുക്ത ഭാരതമല്ല, മതനിരപേക്ഷത നിലനില്ക്കുന്ന ഭാരതമാണ് സി.പിഎം ലക്ഷ്യം. കോൺഗ്രസുമായി സഹകരിക്കുന്നയിടത്തെല്ലാം ബി.ജെ.പിയെ തോല്പിക്കാനാണ് പാർട്ടിയുടെ ശ്രമം. കോൺഗ്രസിനെ തോല്പിക്കാൻ സി.പി.എമ്മിനെ സഹായിക്കാമെന്നത് സംഘപരിവാറിന്റെ പ്രചാരവേലയാണെന്നും കോടിയേരി പറഞ്ഞു.

കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ബി.ജെ.പിക്ക് അവരെ വിലക്കെടുക്കാനാവും. സംസ്ഥാനത്ത് സി.പി.എമ്മിനെ എങ്ങിനെയും തകർക്കാനാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. പശ്ചിമബംഗാളിലും ത്രിപുരയിലും സി.പി.എം ക്ഷീണിച്ചപ്പോഴാണ് ബി.ജെ.പി.ക്ക് മുന്നേറാനായതെന്ന് കോൺഗ്രസുകാർ ഓർക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

shortlink

Post Your Comments


Back to top button