Latest NewsNewsIndia

രാജ്യത്തെ സ്‌കൂളുകളിൽ വേദ പഠനം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി : രാജ്യത്തെ സ്‌കൂളുകളിൽ വേദപഠനം തുടങ്ങാനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിന്റെ ഭാഗമായി സിബിഎസ്ഇ മാതൃകയിൽ വേദപഠനത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.

കേന്ദ്ര സർക്കാരിന് കീഴിലെ മഹർഷി സന്ദീപനി രാഷ്ട്രീയ വേദവിദ്യ പ്രതിഷ്ഠാന്റെ മേൽനോട്ടത്തിൽ ബോർഡ് രൂപീകരിക്കാനാണ് നീക്കം.സ്‌കൂൾ സിലബസിൽ വേദ വിദ്യാഭ്യാസം ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനിക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടായിട്ടില്ല.

Read Also : നാലരവയസുകാരൻ്റെ മരണം; വിഷം കല‍ര്‍ത്തിയ ഐസ്ക്രീം കഴിച്ച്

എന്നാൽ വേദ പഠനത്തിന് പുതിയ ബോർഡ് രൂപീകരിക്കേണ്ടതില്ലെന്നാണ് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ സ്‌കൂൾ വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥരുമായി ഉടൻ യോഗം ചേരുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

shortlink

Post Your Comments


Back to top button