Latest NewsIndiaNews

വധു കാമുകനൊപ്പം ഒളിച്ചോടി, അപമാനത്തില്‍ നിന്ന് രക്ഷപ്പെടാൻ പ്രായപൂർത്തിയാകാത്ത മകളെ വരന് നൽകി

ഭുവനേശ്വര്‍: വിവാഹത്തിന് മുന്‍പ് വധു കാമുകനൊപ്പം ഇറങ്ങിപ്പോയി. അപമാനത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി വരനെ കൊണ്ട് 15വയസായ മകളെ വിവാഹം കഴിപ്പിച്ച് പെണ്‍വീട്ടുകാര്‍. സംഭവം അറിഞ്ഞെത്തിയ പൊലീസ് വരന്റെ ഗ്രാമത്തിലെത്തി വിവാഹത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയുണ്ടായി. പെണ്‍കുട്ടിയെ അവളുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. പൊലീസ് എത്തുന്നതിന് മുന്‍പെ വിവാഹം നടന്നതിനാല്‍ പെണ്‍കുട്ടിയെ വരന്റെ വീട്ടിലേക്ക് വിടാന്‍ പൊലീസ് അനുവദിച്ചില്ല. പെണ്‍കുട്ടിക്ക് അവളുടെ വീട്ടിലോ ഹോസ്റ്റലിലോ നിന്ന് പഠനം പൂർത്തീകരിക്കാവുന്നതാണ്. പതിനെട്ടു വയസ്സ് പൂര്‍ത്തിയായാല്‍ മാത്രമെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവാദമുള്ളുവെന്നും പൊലീസ് പറഞ്ഞു.

വിവാഹചടങ്ങിന് സമയമായപ്പോള്‍ എന്റെ മുത്തസഹോദരി പന്തലില്‍ എത്തിയില്ല. അവള്‍ ആരോടൊപ്പമോ പോയി എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ അതേസമയം പെട്ടന്നുണ്ടായ സംഭവങ്ങളില്‍ ഞങ്ങള്‍ അനിയത്തിയെ വധുവായി നിശ്ചയിച്ചു. ഞങ്ങള്‍ക്ക് മുന്നില്‍ അപ്പോള്‍ മറ്റുവഴികളൊന്നുമുണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button