തിരുവനന്തപുരം : സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധല വില കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്.
Read Also : ഉത്തർപ്രദേശ് പോലീസിന്റെ ഫേസ്ബുക്ക് പേജിൽ അഭിനന്ദനവുമായി മലയാളികൾ
കൊച്ചിയില്‍ പെട്രോള്‍ വില 90 രൂപ 0.2 പൈസയും ഡീസല്‍ വില 84 രൂപ 64 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 91.78 രൂപയും ഡീസല്‍ വില 86.29 രൂപയുമായി. പത്ത് ദിവസത്തിനിടെ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയുമാണ് കൂട്ടിയത്.
ഇന്ധനവില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ എണ്ണ ഉൽപ്പാദനം വെട്ടിക്കുറക്കുന്നത് നിയന്ത്രിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ വില കൂട്ടാനുള്ള തീരുമാനത്തിന്‍റെ ഭാഗമായി ഓപെക് എണ്ണ ഉൽപ്പാദനം കുറച്ചിരിക്കുകയാണ്.
Post Your Comments