ഓരോ ദിവസവും ഉന്മേഷത്തോടെ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള് ഓരോരുത്തരും. എങ്കില്‍ ഇതൊന്ന് ശീലമാക്കിക്കോളു. രാവിലെ ഉണര്‍ന്ന ഉടന്‍ കുടിക്കുന്ന ഒരു ഗ്ളാസ് ചൂടുവെള്ളത്തിന് ഔഷധമേന്മ ഏറെയാണ്. ഇത് ദഹന പ്രക്രിയ സുഗമമാക്കാന്‍ സഹായിക്കുന്നു. വെറും വയറ്റില്‍ ചൂട് വെള്ളം കുടിക്കുന്നത് ശരീരത്തിലെ കലോറി ഉപഭോഗം കുറയ്ക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാനും ഒരു പരിധി വരെ സഹായിക്കും.ഈ ശീലത്തിന് ജാഗ്രത, ഓര്‍മ്മശക്തി എന്നിവ വര്‍ധിപ്പിക്കാനുള്ള അത്ഭുതകരമായ കഴിവുണ്ട്. രാത്രി ഉറങ്ങുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന നിര്‍ജലീകരണം കാരണം പ്രഭാതത്തില്‍ ഉന്മേഷക്കുറവും അലസതയും ഉണ്ടായേക്കാം. എന്നാല്‍ ഉണര്‍ന്നാലുടന്‍ ചൂടുവെള്ളം കുടിക്കുന്നത് തലച്ചോറിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സഹായിക്കുന്നു.
വൃക്കയില്‍ അടിഞ്ഞു കൂടുന്ന വിഷാംശം പുറന്തള്ളി മൂത്രാശയ രോഗങ്ങള്‍ ഉണ്ടാകുന്നത് തടയുന്നു. കഫം, ജലദോഷം എന്നീ പ്രശ്നങ്ങള്‍ക്ക് ആശ്വാസം ലഭിക്കാനും മികച്ച മാര്‍ഗമാണിത്. കൂടാതെ ചര്‍മത്തിന് നിറവും തിളക്കവും വര്‍ധിപ്പിക്കാനും ചര്‍മ രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും.
Post Your Comments