
ആപ്പിള്‍ ഇത്ര കേമനാണെങ്കില്‍ ആപ്പിള്‍ ചായയുടെ കാര്യം പറയേണ്ടതില്ലല്ലോ. മലയാളികള്‍ അധികം രുചിച്ചു നോക്കാത്ത ഒരു ചായയാണ് ഗുണങ്ങളേറെയുള്ള ആപ്പിള്‍ ചായ. പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് ആപ്പിള്‍ ടീ. ദഹന പ്രക്രിയ സുഗമമാക്കുകയും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് പുറന്തള്ളുകയും ചെയ്യാന്‍ ആപ്പിള്‍ ടീ കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ ഗര്‍ഭിണികളും മുലയൂട്ടുന്നവരും അലര്‍ജിയുള്ളവരും ആപ്പിള്‍ ടീ കുടിക്കരുത്.
തയ്യാറാക്കുന്ന വിധം
ഒരു ലിറ്റര്‍ വെള്ളം നന്നായി തിളച്ചതിനുശേഷം 4 ആപ്പിള്‍ തൊലി കളയാതെ ചെറുകഷണങ്ങളാക്കി വെള്ളത്തിലിട്ട് തിളപ്പിക്കുക. കുരു കളഞ്ഞിട്ട് വേണം ഉപയോഗിക്കാന്‍. നന്നായി തിളക്കുമ്പോള്‍ അല്‍പ്പം തേയിലയും രണ്ട് ഏലക്കയും ഇട്ട് 8 മിനിറ്റ് വീണ്ടും തിളപ്പിക്കുക. അതിനുശേഷം ഇത് അരിച്ചെടുത്ത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഗ്രാമ്പുവും കറുവപ്പട്ടയും ഏലക്കായക്കു പകരം ഉപയോഗിക്കാവുന്നതാണ്.
Post Your Comments