KeralaNewsIndia

രാജ്യവ്യാപകമായി തദ്ദേശീയ പശു ശാസ്ത്ര പരീക്ഷ നടത്താൻ യുജിസി

ഈ മാസം 25 ന് രാജ്യവ്യാപകമായി തദ്ദേശീയ പശു ശാസ്ത്ര പരീക്ഷ നടക്കും

രാജ്യവ്യാപകമായി തദ്ദേശീയ പശു ശാസ്ത്ര പരീക്ഷ നടത്താൻ യുജിസി. എല്ലാ സർവകലാശാലകളോടും പശു ശാസ്ത്ര പരീക്ഷയെ സാധ്യമാകുന്ന വിധത്തിൽ പ്രോത്സാഹിപ്പിയ്ക്കാൻ യുജിസി ആവശ്യപ്പെട്ടു.

ഈ മാസം 25 ന് രാജ്യവ്യാപകമായി തദ്ദേശീയ പശു ശാസ്ത്ര പരീക്ഷ നടക്കും. പശുവിനെ കശാപ്പ് ചെയ്യുന്നതാണ് ഭൂകമ്പത്തിന് കാരണമെന്നും ചാണകം അണുവികിരണത്തെ തടയുന്നുവെന്നും നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയ സിലബസ് അനുസരിച്ചാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കാമദേനു ആയോഗിന്റെ പശുശാസ്ത്ര പരിക്ഷ രാജ്യത്തെ യൂണിവഴ്‌സിറ്റികളുടെ കീഴിലുള്ള കോളജുകളിൽ നടത്താനാണ് ഇപ്പോൾ യുജിസിയുടെ തീരുമാനം. ഇതിനായി വേണ്ട സൗകര്യവും പരമാവധി വിദ്യാർത്ഥികളെ പങ്കെടുപ്പിയ്ക്കാനുള്ള നടപടികളും സ്വീകരിയ്ക്കാനാണ് യുജിസിയുടെ തീരുമാനം.

മൃഗപരിപാലന മന്ത്രാലയത്തിനുകീഴിലുള്ള രാഷ്ട്രീയ കാമദേനു അയോഗിന്റെ ലക്ഷ്യം രാജ്യത്ത് പശുവിനെ കുറിച്ചുള്ള ബോധ വത്ക്കരണവും പ്രചാരണവും ആണ്. കാമദേനു ആയോഗാണ് തദ്ദേശീയ പശുശാസ്ത്ര പരീക്ഷയുടെ ആശയത്തിന് പിന്നിൽ.

അതേസമയം, സിലബസിലെ ഉള്ളടക്കം കഴിഞ്ഞ ദിവസം വിവാദമായപ്പോൾ ഇംഗ്ലീഷ് പതിപ്പ് പിൻവലിച്ചിരുന്നു. പക്ഷേ പ്രാദേശിക ഭാഷകളിൽ സിലബസ് തുടരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button