Latest NewsNewsBeauty & StyleLife StyleHealth & Fitness

സൗന്ദര്യസംരക്ഷണത്തിന് ഇനി നെയ്യ്

കഴിക്കാൻ മാത്രമല്ല ഇനി സൗന്ദര്യസംരക്ഷണത്തിനും നെയ്യ് ഉപയോഗിക്കാം. വരണ്ട ചർമക്കാർ നെയ്യ് കഴിക്കുന്നതിന് പുറമേ പുരട്ടുന്നതും ചർമത്തിലെ വരൾച്ചയെ പ്രതിരോധിക്കാൻ സഹായിക്കും. വരണ്ട ചർമത്തിൽ ഒന്നു രണ്ടു തുള്ളി നെയ്യ് പുരട്ടി നന്നായി മസാജ് ചെയ്യുക. ഇത് ശരീരത്തിൽ ഒരു സംരക്ഷണ കവചം പോലെ പ്രവർത്തിക്കുകയും ചർമത്തെ വരൾച്ചയിൽനിന്നു രക്ഷിക്കുകയും ചെയ്യുന്നു.

അതുപോലെ തന്നെ കുളിക്കുന്നതിനു മുൻപ് എണ്ണ ശരീരത്തിൽ പുരട്ടുന്ന ശീലമുണ്ടെങ്കിൽ തീർച്ചയായും നെയ്യ് കൊണ്ടുള്ള ഈ എണ്ണ പരീക്ഷിച്ച് നോക്കാവുന്നതാണ്. അഞ്ച് ടേബിൾ സ്പൂൺ നെയ്യെടുത്ത് അതിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഫ്ലേവറിലുള്ള എസൻഷ്യൽ ഓയിൽ പത്തുതുള്ളി ഒഴിക്കുക. അത് നന്നായി യോജിപ്പിച്ച് ശരീരത്തിൽ പുരട്ടുക. അതിനു ശേഷം കുളിച്ചാൽ ചർമം മൃദുവാകും.

കണ്ണിന്റെ ആരോഗ്യത്തിനും നെയ്യ് മികച്ചതാണ്. കണ്ണുകൾക്ക് ക്ഷീണ തോന്നുന്ന സമയത്ത് ഒന്നോ രണ്ടോ തുള്ളി നെയ്യെടുത്ത് കണ്ണിനു ചുറ്റും തേച്ചു പിടിപ്പിക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം അൽപം പോലും നെയ്യ് കണ്ണിനകത്തേക്കു വീഴരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button