ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർ അറസ്റ്റിൽ. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരായ ഷഫാത്ത് അഹമ്മദ് സോഫി, മജീദ് മുഹമ്മദ് ഭട്ട്, ഉമർ റഷീദ് വാണി എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. പുൽവാമ ജില്ലയിലെ ബത്തഗുണ്ട്, ദദ്‌സര മേഖലകളിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
മേഖലകളിൽ ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സിആർപിഎഫ് 180 ബറ്റാലിയൻ, രാഷ്ട്രീയ റൈഫിൾസ് 42 ബറ്റാലിയൻ, പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് പ്രദേശത്ത് തെരച്ചിൽ നടത്തിയത്. അറസ്റ്റിന് ശേഷം ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. ഐഇഡികൾ, ബോംബ് നിർമ്മാണത്തിനുള്ള സാമഗ്രികൾ എന്നിവയാണ് പിടിച്ചെടുത്തത്.
Post Your Comments