KeralaLatest NewsNews

‘ഉരുണ്ട്.. ഉരുണ്ട് ഉദ്യോഗാര്‍ത്ഥികള്‍’; പിൻവാതിൽ തുറന്ന് പിണറായി സർക്കാർ

നട്ടെല്ല് നിവര്‍ത്തി സമരം ചെയ്യാനാണ് തീരുമാനം.

തിരുവനന്തപുരം: തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ പിണറായി സർക്കാരിന് തിരിച്ചടിയായി സി പി ഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്ന് സി പി ഒ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളുടെ മുന്നറിയിപ്പ്. 2020 ജൂണി​ല്‍ കാലാവധി​ കഴി​ഞ്ഞ സി​വി​ല്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലി​സ്റ്റ് പുനര്‍ജീവിപ്പിക്കാനാവില്ലെന്ന് ഇന്നല മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടന്നാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്.

‘സി പി ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാനാവില്ലെന്ന് സര്‍ക്കാര്‍ പഞ്ഞപ്പോള്‍ ഓരോ ഉദ്യോഗാര്‍ത്ഥിയുടെയും രക്തം തിളയ്ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സമരത്തിന്റെ രൂപവും ഭാവവും മാറും. ഇത്രയും നാള്‍ ഞങ്ങള്‍ മുട്ടുകുത്തിയും റോഡില്‍ ശയന പ്രദിക്ഷണം ചെയ്തുമാണ് സമരം നടത്തിയത്. ഇനി ആ സമരത്തിന്റെ ഗതിമാറും. നട്ടെല്ല് നിവര്‍ത്തി സമരം ചെയ്യാനാണ് തീരുമാനം. സര്‍ക്കാര്‍ ഓരോതവണ അവഗണിക്കുമ്ബാേഴും ഞങ്ങളിലെ എനര്‍ജി കൂടുകയാണ്. ഞങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമുണ്ട്. ചിന്താശേഷിയുളള കേരളം മുഴുവന്‍ ഞങ്ങളാേടൊപ്പമുണ്ട്.

Read Also: കേ​ര​ള​ത്തി​ൽ​ ​അ​ട്ടി​മ​റി​ ​വി​ജ​യം​ ​ല​ക്ഷ്യ​മി​ട്ട് ബിജെപി

ഇന്നുമുതല്‍ തന്നെ സമരത്തിന്റെ എല്ലാഗതികളും മാറും. കുറച്ചുപേര്‍ നിരാഹാരമിരിക്കുകയാണ്. ഇതുവരെ അവരെ ഭരണപക്ഷത്തുളള ഒരാള്‍പോലും വന്നുകണ്ടിട്ടില്ല’- ഉദ്യോഗാര്‍ത്ഥിയായ ഷിയാസ് പറഞ്ഞു. യുണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ ലിസ്റ്റില്‍ കടന്നുകൂടിയതിന്റെ പേരില്‍ കുറച്ചുനാള്‍ മരവിപ്പിച്ചതിനാലും കൊവിഡ് കാരണം നിയമനം നടക്കാത്തതിനാലും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. ഈ ആവശ്യവുമായി അവര്‍ ദിവസങ്ങളായി സമരത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button