കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് ഏർപ്പെടുത്തിയ താല്‍ക്കാലിക പ്രവേശന വിലക്ക് നീക്കാൻ കുവൈറ്റിൽ തീരുമാനമായി. ഈ മാസം 21 ഞായറാഴ്ച മുതൽ പ്രവാസികൾക്ക് കുവൈറ്റിലേയ്ക്ക് പ്രവേശനമുണ്ടാകും. ഒരു ദിവസം ആയിരം യാത്രക്കാർ എന്ന കണക്കിൽ മാത്രമായിരിക്കും പ്രവേശനമെന്ന് അധികൃതര്‍ അറിയിച്ചു.
Read Also: ജമ്മു കശ്മീരിൽ ഭീകരർ അറസ്റ്റിൽ
അതിതീവ്ര ശേഷിയുള്ള കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രാജ്യത്തേയ്ക്ക് വരുന്ന യാത്രക്കാരുടെ എണ്ണം ആയിരമായി കുവൈറ്റ് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ നില തൽക്കാലം തുടരാനാണ് തീരുമാനം.
Read Also: ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ട് പ്രകടന പത്രിക; കേരളത്തിൽ അട്ടിമറി വിജയം ഉറപ്പാക്കി ബിജെപി
എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള 35 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ യാത്രാ നിരോധനം തുടരും. ഈ രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേയ്ക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾ നേരിട്ട് യാത്രാ വിലക്കില്ലാത്ത യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 14 ദിവസം നിർബന്ധിത ക്വാറൻറ്റൈനിൽ കഴിയണം.
Read Also: ആനക്കൊമ്പുമായി മൂന്നു പേർ വനപാലകരുടെ പിടിയിൽ
രാജ്യത്ത് എത്തുന്ന എല്ലാ യാത്രക്കാരും സ്വന്തം ചെലവിൽ 7 ദിവസത്തെ ഹോട്ടൽ ക്വാറൻറ്റൈനിൽ കഴിയണം. അതിനുശേഷം ഏഴു ദിവസത്തെ ഗാർഹിക ക്വാറൻറ്റൈനും നിർബന്ധമാണ്.
Post Your Comments