
അബുദാബി: ഏഴാം ദിവസവും യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് ഉണ്ടായിരിക്കുന്നു. ദൂരക്കാഴ്ചയെ ബാധിക്കുന്ന രീതിയില്‍ കനത്ത മൂടല്‍മഞ്ഞാണ് ഇന്ന് രാവിലെ അനുഭവപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ തുടങ്ങിയ മൂടല്‍മഞ്ഞ് ഇന്ന് രാവിലെ 11 മണി വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതേ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്. എമിറേറ്റിലെ വിവിധ റോഡുകളില്‍ അബുദാബി പൊലീസ് വേഗപരിധി കുറച്ചിരിക്കുന്നു. ട്രക്ക് റോഡ്, അബുദാബി-അല്‍ ഐന്‍ റോഡ്, അബുദാബി-അല്‍ ഗവൈഫത്ത് റോഡ്, അബുദാബി-സ്വേഹന്‍ റോഡ്, മക്തൂം ബിന്‍ റാഷിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ് എന്നിവിടങ്ങളില്‍ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായി നിശ്ചയിച്ചിരിക്കുകയാണ്. കനത്ത മൂടല്‍മഞ്ഞ് വാഹനഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.
Post Your Comments