ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെട്ട വിഭവമാണ് മയണൈസ്. പ്രധാനമായും ഫ്രൈഡ് ഐറ്റംസിനൊപ്പമാണ് ഇത് കഴിക്കുന്നത്. മുട്ടയാണ് ഇതിൽ പ്രധാനമായും ചേർക്കുന്നത്. എന്നാൽ മയണൈസ് ഉപയോഗിച്ചുള്ള ഒരു കിടിലൻ ഹെയർ പാക്കിനെ കുറിച്ചാണ് താഴേ പറയുന്നത്.
വേണ്ട ചേരുവകൾ…
മയണൈസ് 1/2 കപ്പ്
ഉലുവ വെള്ളം 3 ടീസ്പൂൺ
തേൻ 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം…
ഈ പാക്ക് ഇടുന്നതിന് തലേ ദിവസം രാത്രി അര ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉലുവയിട്ട് വയ്ക്കുക. ശേഷം അതിലേക്ക് രാവിലെ മയണൈസും തേനും ചേർക്കുക. ശേഷം നല്ല പോലെ മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് തലയോട്ടിയിലും മുടിയിലുമായി പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ച്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാവുന്നതാണ്.
Post Your Comments