Latest NewsNewsBeauty & StyleLife StyleHealth & Fitness

സൗന്ദര‌്യ സംരക്ഷണത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും ഇനി ഓറഞ്ച്

ആരോ​ഗ്യത്തിന് മാത്രമല്ല സൗന്ദര‌്യ സംരക്ഷണത്തിനും വളരെ മികച്ചതാണ് ഓറഞ്ച്. ഓറഞ്ച് കൊണ്ടുള്ള ഫേസ് പാക്കുകൾ ഉപയോ​ഗിക്കാറുണ്ട്. മുഖത്തെ ചുളിവുകൾ, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ മാറാൻ ഓറഞ്ചിന്റെ നീര് പുരട്ടുന്നത് ഏറെ ​ഗുണം ചെയ്യും.

എന്നാൽ ചർമ്മ സംരക്ഷണത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും ഓറഞ്ച് വളരെ മികച്ചതാണ്. പോഷകങ്ങളാൽ സമൃദ്ധമായ ഓറഞ്ച് മുടിയെ കരുത്തുറ്റതാക്കുന്നതിനൊപ്പം താരനെയും മുടികൊഴിച്ചിലിനെയും ഇല്ലാതാക്കുന്നു. വിറ്റാമിൻ സി, ‘ബയോഫ്ലവനോയ്ഡ്സ്’ എ​ന്നിവയാൽ സമ്പന്നമായ ഓറഞ്ച് ശിരോചർമത്തിലെ രക്തചംക്രമണത്തെ വർധിപ്പിക്കാൻ സഹായിക്കുന്നു.

ഇത് മുടി വളർച്ചയെ പരിപോഷിപ്പിക്കുകയും മുടി കൊഴിച്ചിൽ ഇല്ലാതാക്കുകയും ചെയ്യും. മാത്രമല്ല ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും മുടി വളർച്ചയെ ത്വരിതപ്പെടുത്തുന്നു. മൂന്ന് ടീസ്പൂൺ ഓറഞ്ച് ജ്യൂസും തേനും ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുടിയിലേക്ക് ഇടുക. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം. വീട്ടിൽ തന്നെ ചെയ്യാവുന്ന കണ്ടീഷണർ ആണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button