Latest NewsIndiaNewsInternational

ദിഷ ചെറിയ കുട്ടിയെന്ന് പറയുന്നവരോട്, അജ്മൽ കസബിന് എത്രയായിരുന്നു വയസ്? ബുർഹാൻ വാനിക്കോ?- പ്രായത്തെ കൂട്ടുപിടിക്കല്ലേ

ദേശവിരുദ്ധതയ്ക്ക് പ്രായം ഒരു പ്രശ്നമല്ല? ദിഷയ്ക്ക് വേണ്ടി വാദിക്കുന്നവരോട് പറയാനുള്ളത്

ഇന്ത്യയ്ക്ക് എതിരെ സാമ്പത്തികവും സാമൂഹികവും പ്രദേശികവുമായ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന ടൂൾക്കിറ്റ് പ്രചരിപ്പിച്ചതിനാണ് പരിസ്ഥിതി പ്രവർത്തകയായ ദിഷ രവിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റ് ചെയ്ത ദിഷയ്ക്കായി ‘രക്ഷകർ’ പൊട്ടിമുളച്ചത് പെട്ടന്നായിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുതൽ ശശി തരൂർ വരെയുണ്ട് ആ ലിസ്റ്റിൽ. ദിഷയ്ക്കായി ശബ്ദമുയർത്തിയവർക്കെല്ലാം ‘നീലയും ചുവപ്പും’ കലർന്ന മുഖമായിരുന്നു. കോൺഗ്രസ് – സി.പി.എം നേതാക്കൾ നേരിട്ട് ദിഷയ്ക്കായി കളത്തിലിറങ്ങി.

Read Also: നാടിനെ ഞെട്ടിച്ച് നവവധുവിന്റെ കൊല, മധുവിധുകാലത്തുതന്നെ ഷഹീറിന് ഭാര്യയെ സംശയം

രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്ത ദിഷയുടെ രക്ഷകരെല്ലാം വാദിക്കുന്ന പൊതുവായ ഒരു കാര്യമുണ്ട്, ‘ദിഷയ്ക്ക് വെറും 22 വയസ് മാത്രമാണുള്ളത് എന്ന്’. 22 എന്നത് ചെറിയപ്രായമല്ലെന്ന് ഈ ലിബറലുകൾ എന്നാണ് മനസിലാക്കുന്നത്? തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പ്രായം കുറഞ്ഞ മേയർ, പ്രായം കുറഞ്ഞ വാർഡ് മെമ്പർ, പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരെ ‘പൊക്കി’യടിച്ചിരുന്ന മുന്നണികൾ തന്നെയല്ലേ ഇപ്പോൾ 22 ചെറിയ പ്രായമാണെന്നും പക്വതയില്ലെന്നുമൊക്കെ തട്ടിവിടുന്നത്. 22 വയസുള്ളയാൾ കുറ്റം ചെയ്താൽ കുറ്റമായിട്ട് കാണരുതെന്നാണോ ഇക്കൂട്ടർ പറഞ്ഞു വെയ്ക്കുന്നത്?

18 വയസ്സിൽ ഇഷ്ടമുള്ളതെന്തും ചെയ്യാവുന്ന നിയമ വ്യവസ്ഥയുള്ള നാടാണിത്. ആ നാട്ടിൽ ഒരു ദിഷയ്ക്ക് വേണ്ടി മാത്രമെങ്ങനെയാണ് 22 വയസ് ‘ചെറുപ്പ’മായി മാറുന്നതെന്ന് മനസിലാകുന്നില്ല. 22 അത്ര ചെറിയ പ്രായമല്ല, കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടേണ്ട പ്രായം തന്നെയാണ്. അതും രാജ്യദ്രോഹക്കുറ്റം, ഒരിക്കലും ഇളവ് നൽകാൻ രാജ്യസ്നേഹിയായ ഒരാൾക്കും സാധിക്കാത്ത കുറ്റം. അതിനെയാണ്, ഇന്ന് പലരും നിസാരവത്കരിക്കുന്നത്. രാജ്യവിരുദ്ധതയ്ക്ക് അങ്ങനെ പ്രായഭേദമൊന്നുമില്ല, 22 ആം വയസിൽ രാജ്യദ്രോഹം ചെയ്യാമെങ്കിൽ അതേപ്രായത്തിൽ രാജ്യദ്രോഹത്തിന് ശിക്ഷയും അനുഭവിക്കാം.

Also Read:ഒമാനിൽ ഇന്ന് 337 പേര്‍ക്ക് കോവിഡ് ബാധ

പ്രായത്തെ ചെറുതായി കാണേണ്ടതില്ലെന്ന് വിഷയത്തെ ബന്ധപ്പെടുത്തി സോഷ്യൽ മീഡിയ പറയുന്നു. മുംബൈ ഭീകരാക്രമണത്തിൽ 72 പേരെ വെടി വെച്ചു കൊന്ന അജ്മൽ കസബ്ന് വെറും 21 വയസേ ഉണ്ടായിരുന്നുള്ളു. കശ്മീരിൽ ആശാന്തി വിതച്ചു നിരന്തരമായ ഭീകരവാദം നടത്തിയിരുന്ന ബുർഹാൻ വാനി കൊല്ലപ്പെടുമ്പോൾ അയാൾക്ക് 22 ആയിരുന്നു പ്രായം. ക്രൂരമുഖത്തിൻ്റെ ‘ഇള്ളക്കുട്ടി’ മുഖം അറിയാൻ കേരളത്തിലുമുണ്ട്, ഉദാഹരണങ്ങൾ. പെരുമ്പാവൂരിൽ ജിഷ എന്ന പെൺകുട്ടിയെ അതിക്രൂരമായി ബലാത്‌കാരം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൽ ഇസ്മിന് 24 വയസ്സായിരുന്നു. അതുകൊണ്ട് പ്രായത്തിന്റെ സെന്റി പറച്ചിലൊന്നും രാജ്യവിരുദ്ധ – ഭീകരവാദ പ്രവർത്തനങ്ങളെ വെളുപ്പിക്കാനുള്ള ഉപകരണമായി കാണേണ്ടെന്ന് ശങ്കു ടി ദാസ് അടക്കമുള്ളവർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്. ഇതുതന്നെയാണ് സോഷ്യൽ മീഡിയയ്ക്കും പറയാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button