ഒട്ടാവ: രാജ്യത്തെ കാർഷിക പ്രക്ഷോഭം ആഗോളതലത്തിൽ ചർച്ചയാകുമ്പോൾ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ചതിന് കാനഡയിലുള്ള ഇന്ത്യന്‍ വംജര്‍ക്ക് നേരെ വധഭീഷണി. കാനഡയിലുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും നേരെയാണ് വധഭീഷണി ഉയരുന്നത്. സംഭവത്തില്‍ 28 ഇന്തോ-കനേഡിയന്‍ സംഘടനകള്‍ കാനഡ പൊതു സുരക്ഷാ മന്ത്രിയ്ക്ക് പരാതി നല്‍കി.
കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളെ അനുകൂലിച്ച് ഫെബ്രുവരി 10 ന് ഇന്ത്യന്‍ വംശജര്‍ കാനഡയില്‍ വാഹന റാലി നടത്തിയിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനത്ത് നടത്തിയ ട്രാക്ടര്‍ റാലിയില്‍ ഖാലിസ്താന്‍ ഭീകരര്‍ നുഴഞ്ഞുകയറിയതിനെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രകടനം നടത്തിയത്. ഇന്ത്യന്‍ പതാക ഉയര്‍ത്തി നടത്തിയ വാഹന റാലിയില്‍ 350 ഓളം കാറുകളും പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് കാനഡയിലുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും നേരെ ഭീകരസംഘടനകളില്‍ നിന്നും ഭീഷണിയുയര്‍ന്നത്. ഇവരെ വധിക്കുമെന്നും കുടുംബാംഗങ്ങളെ ബലാല്‍സംഗം ചെയ്യുമെന്നുമുള്ള ഭീഷണിയാണ് ഇന്ത്യന്‍ വംശജര്‍ക്ക് നേരെ വ്യാപകമായി ഉയര്‍ന്നത്. തുടര്‍ന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഇവര്‍ കാനഡ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.
Post Your Comments