കൊൽക്കത്ത: പോലീസ് ലാത്തിചാർജിനിടെയും തൃണമൂൽ അക്രമങ്ങൾക്കിടെയും രണ്ടു സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു.ബാങ്കുറ കോതുള്‍പുര്‍ സ്വദേശി മൈനുള്‍ ഇസ്ലാം വൈദ്യ (31) ആണ് പോലീസ് ലാത്തി ചാർജിൽ കൊല്ലപ്പെട്ടത്. സ്വകാര്യ നേഴ്സിങ് ഹോമിലായിരുന്ന മൈനുളിനെ ശ്വാസകോശത്തിലെ നീര്‍ക്കെട്ട് ഗുരുതരമായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. എന്നാൽ ഇയാൾക്ക് കോവിഡ് ബാധിച്ചിരുന്നതായാണ് പോലീസിന്റെ ആരോപണം.
അതേസമയം, വ്യാഴാഴ്ച പൊലീസ് മര്‍ദനത്തില് പരിക്കേറ്റ് കാണാതായ കിഴക്കന്‍ മെദിനിപ്പുരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ദീപക് കുമാര്‍ പാഞ്ജയെക്കുറിച്ച് ഇതുവരെ ബന്ധുക്കള്ക്കും സുഹൃത്തുക്കള്ക്കും വിവരം ലഭിച്ചിട്ടില്ല.മൂര്‍ഷിദാബാദ് ജില്ലയിലെ സിപിഐ എം റാണിഗഞ്ച് ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് റാഫിക് അലാം (55)മിനെ തൃണമൂല് കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി അക്രമികള്‍ തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം അടുത്തുള്ള വയലില് തള്ളി. വീട്ടുകാരും പാര്‍ടി പ്രവര്‍ത്തകരും നടത്തിയ അന്വേഷണത്തില് തിങ്കളാഴ്ച രാവിലെ വീടിന് കുറച്ച് അകലെ വയലില്നിന്ന് ശരീരമാസകലം മുറിവുമായി മൃതദേഹം കണ്ടെത്തി.ഒരു മാസത്തിനുള്ളില് ഇവിടെ രണ്ടാമത്തെ സിപിഐ എം പ്രവര്ത്തകനാണ് തൃണമൂലുകാരുടെ കത്തിക്കിരയാകുന്നത്. തൃണമൂൽ അക്രമത്തിൽ നൂറുകണക്കിന് ബിജെപി പ്രവർത്തകർ ആണ് കൊല്ലപ്പെട്ടത്.
Post Your Comments