COVID 19UAELatest NewsNewsGulf

യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്

അബുദാബി: യുഎഇയില്‍ 3,236 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 14 പേര്‍ രോഗം ബാധിച്ച്‌ മരിച്ചതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,634 പേര്‍ രോഗമുക്തി നേടി.

Read Also: ഇന്ത്യ നിരോധനമേർപ്പെടുത്തിയതോടെ തകർന്നടിഞ്ഞ് ചൈനയുടെ ആപ്പ്

രാജ്യത്ത് ഇതുവരെ 3,55,131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ 3,40,365 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 1,93,163 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്.

Read Also: ശ്രീലങ്ക ഇനി ബിജെപിക്കോ?

രാജ്യത്ത് 1,041 കോവിഡ് മരണങ്ങള്‍ ഇതുവരെ റിപ്പോർട്ട് ചെയ്തു. നിലവില്‍ 13,725 കോവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 2.84 കോടിയിലധികം കോവിഡ് പരിശോധനകളാണ് ഇക്കാലയളവിനുള്ളിൽ രാജ്യത്ത് നടത്തിയത്.

shortlink

Post Your Comments


Back to top button