Latest NewsNewsIndia

പ്രധാന നഗരങ്ങളിലെ ‘രാത്രി നിയന്ത്രണം’ ഫെബ്രുവരി 28 വരെ നീട്ടി

അഹമ്മദാബാദ്: കോവിഡ് വ്യാപനം തടയാനായി ഗുജറാത്തിലെ പ്രധാന നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ രാത്രി യാത്രാ നിരോധനം വീണ്ടും നീട്ടി. നാല് പ്രധാന നഗരങ്ങളിലെ രാത്രി നിയന്ത്രണം ഫെബ്രുവരി 28 വരെയാണ് നീട്ടിയിരിക്കുന്നത്.

അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്കോട്ട് എന്നീ പ്രധാന നഗരങ്ങളിലാണ് രാത്രി നിയന്ത്രണം നീട്ടിയിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണത്തില്‍ നിന്ന് ഒരു മണിക്കൂര്‍ ഇളവ് അനുവദിച്ചാണ് പുതിയ തീരുമാനം. നേരത്തെ 11 മണി മുതല്‍ രാവിലെ 6 മണി വരെ ഉണ്ടായിരുന്നത് നിലവില്‍ 12 മുതല്‍ രാവിലെ 6 വരെ എന്ന് ആക്കിയിട്ടുണ്ട്. ഗുജറാത്തിലെ പ്രധാന നാല് മെട്രോ നഗരങ്ങളില്‍ ചൊവ്വാഴ്ച ആറ് മണി മുതല്‍ 28-ാം തിയതി വരെ നിയന്ത്രണം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ ചീഫ് സെക്രട്ടറി പങ്കജ് കുമാര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button