തിരുവനന്തപുരം: പിഎസ്‌സി സമരക്കാരെ ഭ്രാന്ത് പിടിപ്പിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് ആവർത്തിച്ച് ധനമന്ത്രി തോമസ് ഐസക്. സമരം അവസാനിപ്പിക്കാൻ വേണ്ടി നയപരമായ കാര്യങ്ങളിൽ സർക്കാരിന് തീരുമാനം എടുക്കാനാകില്ല. സമരക്കാരുമായി ചർച്ച ചെയ്യാൻ സാധിക്കുമോ എന്നകാര്യം പരിശോധിക്കാമെന്നും ഐസക് പറഞ്ഞു.
Read Also : റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി ശക്തമായ ഭൂചലനം
മന്ത്രിസഭാ യോഗത്തിലും പ്രതീക്ഷ കൈവിട്ടതോടെ പിഎസ്‌സി ഉദ്യോഗാർത്ഥികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. റാങ്ക് പട്ടിക നീട്ടാനോ തസ്തിക സൃഷ്ടിക്കാനോ തീരുമാനമായില്ലെങ്കിൽ സമരത്തിന്റെ രൂപം മാറുമെന്ന് എൽജിഎസ് ഉദ്യോഗാർത്ഥികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിഷേധങ്ങളുടെ ഭാഗമായി ഉദ്യോഗാർത്ഥികൾ ഇന്ന് യാചനാ സമരം നടത്തി.
Post Your Comments