Latest NewsNewsInternational

ഗൊറില്ല ഗ്ലൂ തേച്ച് ചുണ്ടില്‍ കപ്പ് ഒട്ടിച്ചു വെച്ചു ; വെല്ലുവിളിയുമായി എത്തിയ യുവാവിന് സംഭവിച്ചത്

ഒരു ചുവന്ന കപ്പില്‍ ആണ് ലെന്‍ പരീക്ഷണം നടത്തിയത്

ഹെയര്‍ സ്‌പ്രേയ്ക്ക് പകരം ഗൊറില്ല ഗ്ലൂ തലയില്‍ പുരട്ടി വന്‍ അബന്ധം സംഭവിച്ച പെണ്‍കുട്ടിയുടെ വാര്‍ത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. പെണ്‍കുട്ടി അവസാനം മുടി സാധാരണ നിലയിലാക്കാന്‍ വൈദ്യ സഹായം തേടുകയായിരുന്നു. അമേരിക്കന്‍ സ്വദേശിനിയായ ടെസീക്ക ബ്രൗണ്‍ എന്ന പെണ്‍കുട്ടിയ്ക്കാണ് ഇത് സംഭവിച്ചത്. ഇപ്പോള്‍ ടെസീക്കയെ വെല്ലുവിളിച്ച് ഗൊറില്ല ഗ്ലൂ ഉപയോഗിച്ച് അബന്ധത്തില്‍ പെട്ടിരിയ്ക്കുകയാണ് ഒരു യുവാവ്.

ടെസീക്ക പറയുന്നത് കള്ളമാണെന്നും അങ്ങനെ ഒരിക്കലും സംഭവിയ്ക്കില്ലെന്നും ആണ് ലെന്‍ മാര്‍ട്ടിന്‍ എന്ന യുവാവിന്റെ അവകാശവാദം. ഇത് തെളിയിക്കാന്‍ ലെന്‍ ഒരു കപ്പില്‍ ഗൊറില്ല ഗ്ലൂ തേച്ച് ചുണ്ടില്‍ ഒട്ടിച്ചു. ഒരു ചുവന്ന കപ്പില്‍ ആണ് ലെന്‍ പരീക്ഷണം നടത്തിയത്. എന്നാല്‍ സംഭവം പണിയാകുകയായിരുന്നു. ഇയാളുടെ ചുണ്ടില്‍ കപ്പ് ഒട്ടിപ്പിടിയ്ക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടര്‍ ചുണ്ടിന്റെ അറ്റം മുറിച്ചു മാറ്റാനുള്ള ശസ്ത്രക്രിയ ആണ് നിര്‍ദ്ദേശിച്ചത്. ‘എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക’ എന്ന അടികുറിപ്പോടെ ആശുപത്രിയില്‍ കിടക്കുന്ന ഒരു ചിത്രവും ലെന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button