വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ടി.ജെ. ഡക്ലോ രാജിവെച്ചു. മാധ്യമപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയതിന് സസ്പെന്‍ഷനിലായിരുന്നു ഡക്ലോ. രാജി സ്വീകരിച്ചതായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി അറിയിച്ചു.
Read Also: താലിബാന്‍ ചീഫ് ഹൈബത്തുള്ള അഖുന്‍സാദ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ആരെയും വിലകുറച്ചു കാണാതെ മറ്റുള്ളവരോട് നന്നായി പെരുമാറുക എന്ന നിയമം പാലിക്കാന്‍ വൈറ്റ്ഹൗസ് ജീവനക്കാര്‍ ബാധ്യസ്ഥരാണെന്നും ജെന്‍ സാകി പറഞ്ഞു. തനിക്ക് വലിയൊരു പാഠമാണിതെന്നും കൂടുതല്‍ നന്നായി പെരുമാറുമെന്നും ഡക്ലോ ട്വീറ്റ് ചെയ്തു.
Post Your Comments