പലര്‍ക്കുമുള്ള സംശയമാണ് മുട്ടയാണോ മുട്ടയുടെ വെള്ളയാണോ നല്ലതെന്ന കാര്യം. അതുവേറൊന്നും കൊണ്ടല്ല, മുട്ടയെ സമീകൃത ആഹാരമായി കണക്കാക്കുന്നതുകൊണ്ടാണ്. എങ്കിലും ഇക്കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളാണ്. മുട്ടയുടെ മഞ്ഞ കൊളസ്‌ട്രോള്‍ ഉണ്ടാക്കുമെന്ന് ഒരു പക്ഷം അഭിപ്രായപ്പെടുന്നുണ്ട്. എന്തുതന്നെയായാലും മുട്ടയുടെ വെള്ളയ്‌ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. ഡയറ്റെടുക്കുന്നവര്‍ കൂടുതലും കഴിയ്ക്കുക മുട്ടയുടെ വെള്ളയാണ്.
Also Read:ഇടനേരത്തെ ഭക്ഷണമായി ബദാം തിരഞ്ഞെടുക്കാം; ഗുണങ്ങൾ നിരവധി
കൊഴുപ്പു കുറഞ്ഞ മാംസ്യം (Protein) അടങ്ങിയ മുട്ടയുടെ വെള്ള പേശികളുടെ കരുത്തിനും ആരോഗ്യം വര്‍ദ്ധിക്കാനും ഉത്തമമാണ്. മുട്ടയുടെ വെള്ളയിൽ ജീവകങ്ങളായ എ , ബി–12, ഡി ഇവ അടങ്ങിയിട്ടുണ്ട്. ജീവകം ബി 2 എന്നറിയപ്പെടുന്ന റൈബോഫ്ലേവിൻ മുട്ട വെള്ളയിൽ ഉണ്ട്. ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിനു സഹായിക്കുന്ന ധാതുവാണ് പൊട്ടാസ്യം. വിശപ്പിനെ നിയന്ത്രിക്കാനും മുട്ടയുടെ വെള്ളയിലുള്ള കൊഴുപ്പു കുറഞ്ഞ മാംസ്യം സഹായിക്കുന്നു.
മുട്ടയുടെ വെള്ള ശീലമാക്കിയാല്‍ ഹൃദ്രോഗ സാധ്യത കുറയ്‌ക്കാനും കൊളസ്‌ട്രോള്‍ ഇല്ലാതാക്കാനും സഹായിക്കും. ശരീരഭാരം കുറയ്‌ക്കാൻ ഇത് ഉത്തമമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മുട്ടയുടെ വെള്ള സ്ഥിരം കഴിക്കുന്നതിലൂടെ രക്ത സമ്മർദം താളം തെറ്റില്ല. പേശികളുടെ കരുത്തിനും ഇത് ഉത്തമമാണ്.
Post Your Comments