വാഷിംഗ്ടൺ : സുപ്രധാന പദവികളിലേക്ക് വീണ്ടും ഇന്ത്യന്‍ വംശജരെ നിയമിച്ച് ജോ ബൈഡൻ ഭരണകൂടം. സന്നദ്ധപ്രവർത്തനത്തിനും സേവനത്തിനുമുള്ള ഫെഡറൽ ഏജൻസിയായ അമേരി കോർപ്‌സിലെ പ്രധാന സ്ഥാനങ്ങളിലേക്കാണ് നിയമനം നൽകിയത്.
അമേരി കോർപ്‌സ് സ്റ്റേറ്റ് ആന്റ് നാഷണൽ ഡയറക്ടറായി സോണാലി നിജവാനെയും, വിദേശകാര്യ മേധാവിയായി നാൽപത്തിരണ്ടുകാരനായ ശ്രീ പ്രെസ്റ്റൺ കുൽക്കർണിയെയുമാണ് തിരഞ്ഞെടുത്തത്. കോവിഡിനെതിരായ പോരാട്ടം, സമ്പദ് വ്യവസ്ഥ വീണ്ടെടുക്കൽ, വംശീയ തുല്യത, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികൾക്കെതിരെ ഭരണകൂടത്തിന്റെ അജണ്ടയെ പിന്തുണയ്ക്കാൻ ഈ നേതാക്കളുടെ സേവനം ഉപയോഗിക്കുമെന്നും അമേരി കോർപ്‌സ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ ഫോറിൻ സർവീസ് ഓഫീസർ ഉൾപ്പടെ നിരവധി പദവികൾ കുൽക്കർണി വഹിച്ചിട്ടുണ്ട്. അമേരി കോർപ്‌സ് വഴി പ്രാദേശിക ആവശ്യങ്ങൾ പരിഹരിക്കുന്നതിനായുള്ള 12 മില്യൺ ഡോളർ സംരംഭമായ സ്റ്റോക്ക്ട്ടൺ സർവീസ് കോർപ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു സോണാലി നിജവാൻ.
Post Your Comments