![](/wp-content/uploads/2021/02/untitled-5-4.jpg)
കണ്ണൂര്‍: ‘പിണറായി വിജയനെ കാണാന്‍ കഴിയാത്തതില്‍ കുണ്ഠിതമുണ്ട്. നിരാശയില്ല. പ്രതീക്ഷ തന്നെയാണുള്ളത്. അദ്ദേഹം വരുമെന്ന് തന്നെയാണ് വിശ്വാസം. മരിക്കുന്നതിന് മുമ്പ് കാണാനാകുമെന്നാണ് കരുതുന്നത്. പൊറുക്കാൻ കഴിയാത്ത തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല’ – മുഖ്യമന്ത്രി പിണറായി വിജയനെ കാത്തിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന് നായരുടെ വാക്കുകളാണിത്.
ശനിയാഴ്ച മുഖ്യമന്ത്രി കണ്ണൂരിലെത്തിയെന്ന് അറിഞ്ഞപ്പോൾ മുതൽ പ്രതീക്ഷയിലായിരുന്നു ബര്‍ലിന്‍ കുഞ്ഞനന്തന്. വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം മുഖ്യൻ തന്നെ കാണാനെത്തുമെന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്. എന്നാല്‍ ആ പ്രതീക്ഷ അസ്ഥാനത്തായി. കുഞ്ഞനന്തനെ കാണാൻ പിണറായി വിജയൻ എത്തിയില്ല.
Also Read:കുടുംബത്തില്‍ നിന്ന് ഒരാള്‍ പ്രധാനമന്ത്രിയായിട്ട് 30 വര്‍ഷം കഴിഞ്ഞു : രാഹുല്‍ ഗാന്ധി
പിണറായി വിജയനോട് മാപ്പ് പറയണമെന്നും അദ്ദേഹത്തെ നേരിൽ കാണാന്‍ ആഗ്രഹമുണ്ടെന്നും ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ അടുത്തിടെയാണ് പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചത്. ശനിയാഴ്ച മുഖ്യൻ കണ്ണൂരിലുണ്ടായിരുന്നു. ബര്‍ലിന്റെ വീട്ടില്‍ നിന്ന് ഏറെയകലെയല്ലാത്ത മാങ്ങാട്ടുപറമ്പ് ക്യാമ്പിലും മുഖ്യമന്ത്രിയെത്തി. പക്ഷെ ബര്‍ലിനെ കാണാന്‍ വന്നില്ല.
Post Your Comments