Latest NewsIndiaNews

രാമക്ഷേത്രത്തിന് സംഭാവന നൽകി അനാഥാലയം; ഇതുവരെ ലഭിച്ചത് ആയിരം കോടി രൂപ

ഇവിടെ ജാതി മത ഭേദമില്ല

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ ധനസമാഹരണത്തിലേക്ക് ഒന്നര ലക്ഷത്തിലധികം രൂപ സംഭാവന ചെയ്ത് അനാഥാലയം. ലക്നൗവിലെ ഓള്‍ ഇന്ത്യ ഷിയാ യത്തീംഖാനയിലെ സദത്ഗഞ്ച് അനാഥാലയത്തില്‍ നിന്നുള്ള എണ്‍പതോളം അനാഥരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരും ചേർന്നാണ് ഒന്നര ലക്ഷത്തിലധികം രൂപ സംഭാവന നൽകിയത്.

Also Read:ഏറ്റവും മികച്ച വനിതാ നേതാക്കളില്‍ ഒരാള്‍ ; സുഷമ സ്വരാജിന്റെ ജന്മദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി വി മുരളീധരന്‍

1,100 രൂപ മുതല്‍ 10,100 രൂപ വരെയാണ് ഓരോരുത്തരും നല്‍കിയിരിക്കുന്നത്. ഇത് രാജ്യത്ത് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നല്‍കുമെന്നും, എല്ലാ മതങ്ങളും ഒരു പോലെയാണെന്നും ലക്‌നൗവില്‍ നിന്നുള്ള പന്ത്രണ്ടുകാരനായ ആരിഫ് സംഭാവന നൽകവേ പറഞ്ഞു. മതത്തിന്റെ പേരില്‍ ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്‍കുന്ന മറുപടിയാണിതെന്ന് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്വി പറഞ്ഞു.

രാമക്ഷേത്ര നിര്‍മാണത്തിനായി ഇതുവരെ സമാഹരിച്ചത് ആയിരം കോടിയിലധികം രൂപയാണെന്ന് കണക്കുകൾ. മൂന്ന് ദേശസാല്‍കൃത ബാങ്കുകളിലാണ്(എസ് ബി ഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ) ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടുകള്‍ ഉള്ളത്.

shortlink

Post Your Comments


Back to top button