Life Style

കോവിഡ് ബാധിച്ചവര്‍ക്ക് മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്

 

അഞ്ചിലൊന്ന് കോവിഡ് രോഗികള്‍ക്കും മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്.ഇരുപത് ശതമാനം കോവിഡ് രോഗികള്‍ക്കും 90 ദിവസത്തിനുള്ളില്‍ മാനസിക പ്രശ്നങ്ങള്‍ ഉടലെടുത്തതായി പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആശങ്ക, വിഷാദം, ഉറക്കമില്ലായ്മ, എന്നിവ കോവിഡ് മുക്തരായവരില്‍ കണ്ടുവരുന്നതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം ഡിമന്‍ഷ്യയ്ക്കുള്ള സാധ്യതയുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കോവിഡ് മുതക്തരില്‍ മാനസിക പ്രശ്നങ്ങളുണ്ടാകുമെന്നും, അവയ്ക്ക് പിന്നിലെ കാരണങ്ങളും, അത് തരണം ചെയ്യാനുള്ള മാര്‍ഗങ്ങളും അടിയന്തരമായി കണ്ടെത്തേണ്ടതുണ്ടെന്നും ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ പോള്‍ ഹാരിസണ്‍ പറഞ്ഞു.

കൊവിഡ് തലച്ചോറിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നതിന് തെളിവാണ് നിലവിലെ പഠനമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button