Latest NewsUSANewsInternational

വാലന്റൈന്‍സ് ദിനത്തില്‍ കൂടെവരാൻ വിസമ്മതിച്ച മുന്‍ കാമുകിയെ തട്ടിക്കൊണ്ടുപോയ 20 കാരന്‍ അറസ്റ്റില്‍

കൂടെ ചെല്ലാൻ വിസമ്മതിച്ച യുവതിയെ മര്‍ദ്ദിക്കുകയുംബലം പ്രയോഗിച്ചു കാറില്‍ കയറ്റികൊണ്ടുപോകുകയും ചെയ്​തു

അരിസോണ: പ്രണയ ദിനത്തിൽ ഒരുമിച്ചു യാത്രപോകാൻ ക്ഷണിച്ചത് നിരസിച്ച മുന്‍ കാമുകിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. 20 കാരനായ ഇസായ്​ കസ്​പാര്‍ഡ് എന്ന യുവാവാണ് അറസ്റ്റിലായത്. യു.എസിലെ അരിസോണയിലാണ്​ സംഭവം.

ഫെബ്രുവരി 14ന്​ തനിക്കൊപ്പമുള്ള യാത്രയ്ക്ക് മുൻ കാമുകിയെ യുവാവ് നിര്‍ബന്ധിച്ചിരുന്നു. ഇത് വിസമ്മതിച്ചതിന്റെ പേരിലാണ് രണ്ടു കുട്ടികളുടെ മാതാവ് കൂടിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ യുവാവ് ശ്രമിച്ചത്. ഫെബ്രുവരി 10ന്​ യുവതിയെ ആക്രമിച്ചതിന്‍റെ പേരില്‍ യുവാവ് അറസ്റ്റിലായിരുന്നു. പൊലീസ്​ പിന്നീട്​ ഇയാളെ വിട്ടയച്ചു.ഇതിനു ശേഷം യുവതിയുടെ വീട്ടില്‍ വീണ്ടും എത്തിയാണ് യുവാവിന്റെ പരാക്രമം.

കൂടെ ചെല്ലാൻ വിസമ്മതിച്ച യുവതിയെ മര്‍ദ്ദിക്കുകയുംബലം പ്രയോഗിച്ചു കാറില്‍ കയറ്റികൊണ്ടുപോകുകയും ചെയ്​തു. തുടര്‍ന്ന്​ അയല്‍വാസികള്‍ ​പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിടിയിലായ യുവാവ്​ ഇപ്പോള്‍ ജയിലിലാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button