ഫ്രാൻസിന് പിന്നാലെ ചരിത്ര തീരുമാനവുമായി നെതർലൻ്റ്. നെതര്‍ലിൻ്റിലെ മുസ്‌ളിം പള്ളികളുടെ സംരക്ഷണ, നിരീക്ഷണ ചുമതല സർക്കാർ ഏറ്റെടുത്തു. ഇവിടെയുള്ള മുസ്ളിം പള്ളികളിലേക്കുള്ള വിദേശ ഫണ്ടിംഗിൻ്റെ ഒഴുക്ക് തടയുക എന്നതാണ് നെതർലൻ്റ് ലക്ഷ്യം വെയ്ക്കുന്നത്. മുസ്ളിം പള്ളികൾക്ക് മേല്‍ വിദേശ രാജ്യങ്ങള്‍ക്കുള്ള സ്വാധീനം തടയുന്ന ബില്‍ കഴിഞ്ഞ ആഴ്ചയാണ് പാര്‍ലമെന്റില്‍ പാസായത്.
വന്‍ ഭൂരിപക്ഷത്തില്‍ പാസായ ബില്ലിനെതിരെ ഡെങ്ക് എന്ന ഒറ്റ പാര്‍ട്ടി മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. പാർലമെൻ്റ് പാസാക്കിയ ബില്‍ പ്രകാരം അച്ചടക്ക ലംഘനം നടത്തുന്ന പള്ളികള്‍ അടച്ചു പൂട്ടുകയോ അല്ലെങ്കില്‍ ഇവയുടെ ഫണ്ടിംഗ് നിരോധിക്കുകയോ ചെയ്യും. ഇതിനു പുറമെ വിദേശ സ്വാധീനം നിരീക്ഷിക്കുവാന്‍ പാര്‍ലമെന്ററി ഇന്ററോഗേഷന്‍ കമ്മിറ്റിയും രൂപീകരിക്കും.
Also Read:പുരുഷന്മാരുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ആഹാരങ്ങള്‍ ഇവയാണ്
ഖത്തര്‍ ഉള്‍പ്പെടെയുള്ള മുസ്‌ളിം രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലെ മുസ്ലിം പള്ളികളിലേക്ക് ഫണ്ടിംഗ് വലിയ തോതിൽ ഒഴുകുന്നുണ്ടെന്ന റിപ്പോർട്ടുകളുടെയെല്ലാം അടിസ്ഥാനത്തിലാണ് നെതർലൻ്റ് പുതിയ തീരുമാനം കൈക്കൊണ്ടത്. ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പ്രഖ്യാപിച്ച വിഘടന വിരുദ്ധ ബില്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് സമാനതീരുമാനം നെതര്‍ലന്റും കൈക്കൊണ്ടത്.
അതേസമയം സർക്കാരിൻ്റെ പുതിയ നീക്കത്തിനെതിരെ മുസ്‌ളിം സംഘടനകൾ പ്രതിഷേധമറിയിച്ച് രംഗത്തെത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ മുസ്ളിം വിഭാഗത്തോട് വിവേചനം കാണിക്കുകയാണെന്നാണ് ആരോപണം. ഈ നിയമം നടപ്പിലാക്കുന്നതോടെ ഇവിടങ്ങളിലെ മുസ്ലിം പള്ളികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഫണ്ടുകള്‍ക്ക് നിയന്ത്രണം വരും. മുസ്ലിം വ്യക്തിഗത നിയമങ്ങളിലും മാറ്റം വരും.
Post Your Comments