കാർഷിക ഭേദഗതി നിയമങ്ങൾ കർഷകരുടെ ഉന്നമനത്തിനും നന്മയ്ക്കും വേണ്ടിയുള്ളതാണ്. കർഷകരെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു കൂട്ടർ, കർഷക സമരത്തിൻ്റെ മറവിൽ രാഷ്ട്രീയ നേട്ടം കൊയ്യുന്നവർ, അങ്ങനെ നിരവധി ആളുകളാണ് കർഷക സമരത്തിൽ സ്വന്തം സ്വാർത്ഥതാൽപ്പര്യത്തിനായി കർഷകരെ വഞ്ചിക്കുന്നത്. കാർഷിക പരിഷ്കരണത്തിൻ്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് 2020ൽ പാസാക്കിയ കാർഷിക നിയമ ഭേദഗതിയിൽ സർക്കാർ വ്യക്തമാക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം:
● ഒറ്റ ഏകീകൃത വിപണി.
● കൃഷിക്കാർക്ക് അവരുടെ ഉൽപ്പന്നങ്ങൾ അവർക്കാവശ്യമുള്ളവർക്കും ഇഷ്ടമുള്ള സ്ഥലങ്ങളിലും വിൽക്കുവാനുള്ള സ്വാതന്ത്ര്യം.
● എ.പി.എം.സി സഖ്യത്തിൻ്റെ കുത്തകയുടെ അവസാനം.
● താങ്ങുവില കർഷകരുടെ സുരക്ഷാവലയമായി പ്രവർത്തിക്കുന്നു.
● കർഷക അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമ ചട്ടക്കൂട്.
● മാർക്കറ്റ് ഫീസ്, നികുതി മുതലായവയിലെ കുറവ്, മികച്ച വില കണ്ടെത്തൽ.
● ഫാം ഗേറ്റിനടുത്തുള്ള അടിസ്ഥാന സൗകര്യം വികസനം.
● കരാർ കൃഷി: വില ഉറപ്പാക്കലിൻ്റെ ഒരു രൂപവും, ഭക്ഷ്യ സംരക്ഷണ മേഖലയുമായുള്ള ബന്ധം വർദ്ധിപ്പിക്കലും.
Also Read:ഇമ്രാൻ ഖാൻ സർക്കാരിൻറെ വിജയമാണ് പുൽവാമ ആക്രമണം; വിവാദ പ്രസ്താവനയുമായി പാക് മന്ത്രി
യുദ്ധം, ക്ഷാമം, അസാധാരണമായ വിലക്കയറ്റം, പ്രകൃതിദുരന്തങ്ങൾ തുടങ്ങി അസാധാരണമായ സാഹചര്യത്തിൽ മാത്രം അവശ്യവസ്തുക്കളുടെ ഭേദഗതി നിയമം നടപ്പിലാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുള്ളതാണ്. സത്യവും വസ്തുതയും ഇതാണെന്നിരിക്കേ കർഷകരെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിനിറക്കിയതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
കാർഷിക നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേട്ടം കൊയ്യാൻ പലരും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. കാർഷിക നിയമ ഭേദഗതിയിലെ സത്യവും മിഥ്യവും എന്തൊക്കെയാണെന്ന് നോക്കാം.
Also Read:കറുത്ത മാസ്കിന് വിലക്കില്ല ; പ്രതിഷേധം വ്യാപകമായപ്പോള് വിശദീകരണവുമായി മുഖ്യമന്ത്രി
1. കാർഷിക നിയമങ്ങളിൽ നിന്ന് കർഷകർക്ക് പ്രയോജനം ലഭിക്കില്ല.
യാഥാർത്ഥ്യം: കൃഷിക്കാർക്ക് അവരുടെ വ്യാപാരികളെ തിരഞ്ഞെടുത്ത് അവരുടെ വില തീരുമാനിക്കാം.
2. കൃഷിക്കാർക്ക് തർക്ക പരിഹാരത്തിന് യാതോരു സാധ്യതയുമില്ല.
യാഥാർത്ഥ്യം: പ്രാദേശിക എസ് ഡി എമ്മുകളുടെ തലത്തിൽ കുറഞ്ഞ ചിലവിൽ സമയബന്ധിതമായി തർക്ക പരിഹാരം ഈ നിയമം പ്രോത്സാഹിപ്പിക്കുന്നുണ്ട്.
3. കർഷകർക്ക് യഥാസമയം പണം ലഭിക്കില്ല.
യാഥാർത്ഥ്യം: കർഷകർക്ക് അതേദിവസം തന്നെ, അല്ലെങ്കിൽ കരാർ പ്രകാരം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ പണം നൽകും.
4. കർഷക സംഘടനകൾക്ക് പ്രയോജനം ലഭിക്കില്ല.
യാഥാർത്ഥ്യം: എല്ലാ കർഷക സംഘടനകൾക്കും ‘കർഷകരായി’ തന്നെ പരിഗണിച്ച് അവർക്കാവശ്യമായ ആനുകൂല്യങ്ങൾ നൽകും.
5. താങ്ങുവില തുടരില്ല.
യാഥാർത്ഥ്യം: താങ്ങുവിലയിൽ മാറ്റമില്ല. മുൻപത്തെ പോലെ തന്നെ തുടരും.
6. കർഷകർക്ക് എ.പി.എം.സി ചന്തകൾക്ക് പുറത്ത് വിൽക്കാൻ ലൈസൻസ് ആവശ്യമാണ്.
യാഥാർത്ഥ്യം: മികച്ച വില നൽകുന്ന വ്യാപാരികൾക്ക് ചന്തയ്ക്ക് പുറത്തും ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയും. രജിസ്ട്രേഷൻ, ഇടപാട് ഫീസ് ഇല്ലാതെ തന്നെ.
7. ഭാവിയിൽ എ.പി.എം.സി ചന്ത അടയ്ക്കും.
യാഥാർത്ഥ്യം: ചന്ത സമ്പ്രദായം മുൻപത്തെ പോലെ തന്നെ തുടരും.
8. നിയമം കർഷകർക്കുള്ള പ്രതിഫലങ്ങളെ പരിരക്ഷിക്കില്ല.
യാഥാർത്ഥ്യം: കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഈ നിയമം മതിയായ മാർഗനിർദേശങ്ങൾ നൽകുന്നു.
9. ഈ നിയമം കാർഷിക ഭൂമി കോർപറേറ്റുകൾ ഏറ്റെടുക്കുന്നതിലേക്ക് നയിക്കും.
യാഥാർത്ഥ്യം: കൃഷിയിടങ്ങളും മറ്റ് അനുബന്ധ കെട്ടിടങ്ങളും കൈമാറ്റം ചെയ്യുന്നത് ഈ നിയമം വിലക്കും
10. നിയമം സംസ്ഥാന എ.പി.എം.സികളുടെ അവകാശങ്ങളെ എതിർക്കുന്നു.
യാഥാർത്ഥ്യം: എ.പി.എം.സി നിയമത്തെ ഇത് ദുരബലപ്പെടുത്തുന്നില്ല. ചന്തയ്ക്ക് അകത്ത് മാത്രമല്ല, പുറത്തുമുള്ള അധിക വ്യാപാരം ഇത് അനുവദിക്കുന്നു.
Post Your Comments