കോട്ടയം: വിതുര പെണ്‍വാണിഭ കേസ് പ്രതിയ്ക്ക് ഇരുപത്തിനാലു വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. എന്നാൽ ജഡ്ജിക്കു മുന്നില്‍ തൊഴുകൈകളോടെ ഒന്നാം പ്രതി സുരേഷ് (ഷംസുദീന്‍ മുഹമ്മദ് ഷാജഹാന്‍- 52). ഭാര്യയും 13 വയസുള്ള പെണ്‍കുട്ടിയുമുണ്ടെന്നും ശിക്ഷാ ഇളവ് വേണമെന്നുമാണ് സുരേഷ് കോടതിയില്‍ പറഞ്ഞത്.
അഞ്ചുനേരം നിസ്കരിക്കുന്ന മുസല്‍മാനാണ് താനെന്നും അനാഥ പെണ്‍കുട്ടിയെയാണ് വിവാഹം ചെയ്തതെന്നും സുരേഷ് കോടതിയെ ബോധ്യപ്പെടുത്തി. 13 വയസുള്ള മകളുണ്ട്. ചെന്നൈ താംബരത്ത് അനാഥമന്ദിരം ഏറ്റെടുത്ത് നടത്തുന്നുണ്ട്. അവിടെ ഒമ്പത് കുട്ടികളുണ്ട്. മൂന്നുവര്‍ഷമായി അവരുടെ സ്കൂള്‍, വസ്ത്രം ആഹാരം തുടങ്ങിയ ആവശ്യങ്ങളെല്ലാം നിറവേറ്റുന്നത് ഞാനാണ്, സുരേഷ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ പ്രതി കരുണ അര്‍ഹിക്കുന്നില്ലെന്ന് വാദി ഭാഗത്തിനുവേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. പ്രതിയുടെ സ്വഭാവം, കുറ്റകൃത്യം എന്നിവ പരിഗണിക്കണമെന്നും വാദിഭാഗം കോടതിയോട് പറഞ്ഞു. 1996മുതല്‍ ഇര അനുഭവിക്കുന്ന ശാരീരീക, മാനസിക പീഡനങ്ങള്‍ പരിഗണിക്കണമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജഗോപാല്‍ പടിപ്പുരയ്ക്കല്‍ പറഞ്ഞു.
Read Also: എ എ റഹീമിന്റെ തന്ത്രം പാളി ; ഉറച്ച നിലപാടോടെ പിഎസ്‌സി ഉദ്യോഗാർത്ഥികള്‍
എന്നാൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വയ്ക്കുകയും വിവിധയാളുകള്‍ പീഡനത്തിന് ഇരയാക്കുകയും ചെയ്‌തെന്നാണു പ്രോസിക്യൂഷന്‍ കേസ്. ഇതില്‍ രജിസ്റ്റര്‍ ചെയ്ത 24 കേസുകളില്‍ ഒരു കേസിലാണ് ഇന്നലെ സുരേഷ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. വിവിധ വകുപ്പുകളിലായി 24 വര്‍ഷം കഠിനതടവും 1.09 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയത്തെ പ്രത്യേക കോടതി ജഡ്ജി ജോണ്‍സണ്‍ ജോണാണു വിധി പറഞ്ഞത്. മറ്റു കേസുകളില്‍ വിചാരണ തുടരും.
Post Your Comments