ബെംഗളൂരൂ: ടെസ്ലയുടെ രാജ്യത്തെ ആദ്യത്തെ കാര്‍ നിര്‍മാണ ഫാക്ടറിയാണ് കര്‍ണാടകയില്‍ തുറക്കുന്നത്. രാജ്യത്തേക്കും പുറത്തേക്കുമുള്ള കാറുകള്‍ കര്‍ണാടകയില്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ വ്യക്തമാക്കി.
Read Also : കോവിഡ് വാക്സിന് ആദ്യമായി കുട്ടികളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു
ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം ടെസ്ല ഇന്‍കോര്‍പറേറ്റഡിന്റെ മേധാവി ഇലോണ്‍ മസ്‌ക് സ്ഥിരീകരിച്ചിരുന്നു. ബെംഗളൂരു ആസ്ഥാനമായി പുതിയ ഉപസ്ഥാപനവും ഗവേഷണ വികസന യൂണിറ്റും ടെസ്ല രജിസ്റ്റര്‍ ചെയ്തിരുന്നു. വിപണി മൂല്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ് ടെസ്ല. 2021ല്‍ ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നു കഴിഞ്ഞ മാസം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഢ്കരിയും വെളിപ്പെടുത്തിയിരുന്നു.
ഹരിത വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ യാത്രക്ക് കര്‍ണാടകം നേതൃത്വം നല്‍കുമെന്ന് യെദിയൂരപ്പ് പറഞ്ഞു. ഈലണ്‍ മസ്‌കിനെ ഞാന്‍ ഇന്ത്യയിലേക്കും കര്‍ണാടകത്തിലേക്കും സ്വാഗതം ചെയ്യുന്നുവെന്നും അദേഹം നേരത്തെ പറഞ്ഞിരുന്നു. ടെസ്ലയുടെ ഫാക്ടറി ഉദ്ഘാടനത്തിനായി ഇലോണ്‍ മസ്‌കിനെ തന്നെ ബെംഗളൂരുവില്‍ എത്തിച്ച് മറ്റു സംസ്ഥാനങ്ങളെ ഞെട്ടിക്കാനാണ് കര്‍ണാടക തയാറെടുക്കുന്നത്.
Post Your Comments