ദോഹ; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹോട്ടല്‍ ക്വാറന്റയിന്‍
നിര്‍ബന്ധം , കോവിഡ് നിയന്ത്രണം അതിശക്തമാക്കി ഖത്തര്‍. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നൊഴികെ ഖത്തറിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റയിന്‍ ഇളവുകളില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി.ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റയിന്‍ ബാധകമാണ്. ഇത് സംബന്ധിച്ച് മറ്റിളവുകളൊന്നും ലഭിക്കില്ലെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഫെബ്രുവരി 14 ഞായറാഴ്ച മുതല്‍ പുതിയ തീരുമാനം നടപ്പില്‍ വരും.
ഖത്തറിലെയും മറ്റ് ലോകരാജ്യങ്ങളിലും കോവിഡ് രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ഖത്തറിലെത്തുന്ന ചില വിഭാഗക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റയിന് പകരം വീടുകളിലെ ക്വാറന്റയിന്‍ മതിയെന്നുള്ള ഉത്തരവ് പിന്‍വലിച്ചതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു .ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്കു വരുന്നവര്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള ക്വാറന്റയിന്‍ നിയമങ്ങള്‍ നിലവിലുള്ളത് തുടരുമെന്നും മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് പുതിയ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Post Your Comments