Latest NewsKeralaNewsDevotionalSpirituality

വീട്ടില്‍ പൂജാമുറിയില്ലെങ്കില്‍ സംഭവിക്കുന്നത്‌

ഒരു ഗൃഹത്തിലെ ഏറ്റവും പവിത്രമായ ഇടമാണ് പൂജാമുറി. അതുകൊണ്ടുതന്നെ പൂജാമുറി ഒരുക്കുമ്പോള്‍ വളരെയേറെ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വാസ്തുശാസ്ത്രപരവുമായ കാര്യങ്ങള്‍ പ്രാധാന്യത്തോടെ പരിഗണിച്ചുതന്നെയാകണം പൂജാമുറി നിര്‍മിക്കേണ്ടത്. പൂജാമുറി നിര്‍മാണത്തിലുണ്ടാകുന്ന പിഴവുകള്‍ ആ വീട്ടിലെ ഏല്ലാവരേയും ഒരു പോലെ ബാധിക്കുന്ന ഒന്നായതില്‍ ഇത് ഗൃഹനിര്‍മാണത്തില്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്ന വിഷയമായി മാറുന്നു.

പൂജാമുറിയ്ക്ക് യോജിച്ച സ്ഥാനം വടക്ക് കിഴക്കേ മൂല (ഈശാന കോണ്‍) ആണ്. ഈശന്റെ സാന്നിധ്യം (ശിവന്റെ) പറയുന്നതിനാല്‍ ഈശാന കോണിലെ പൂജാമുറി ഐശ്വര്യദായകമായി കണ്ടുവരുന്നു. പൂജാമുറിയ്ക്ക് സ്വീകരിയ്‌ക്കേണ്ട ചുറ്റളവുകളിലും അമിത പ്രാധാന്യം നല്‍കുന്നത് നന്നായിരിക്കും.

വീട്ടില്‍ ഉത്തമസ്ഥാനത്ത് കണക്ക് ഒപ്പിച്ച് ഐശ്വര്യദായകമായ ഒരു പൂജാമുറി ഒരുക്കുന്നതിന് ശാസ്ത്രഗ്രാഹിയായ ഒരു വാസ്തു വിദഗ്ധന്റെ സേവനം നേടുന്നതാണ് നല്ലത്. ഒരു വീട്ടില്‍ പൂജാമുറി ഇല്ല എങ്കില്‍ പോലും യാതൊരു ദോഷവും സംഭവിക്കാറില്ല. എന്നാല്‍ തെറ്റായ സ്ഥാനങ്ങളില്‍ പൂജാമുറി വരിക, പൂജാമുറിയോട് ചേര്‍ന്ന് ടോയ്‌ലറ്റ് വരിക, സ്റ്റെയര്‍കേസിന് അടിയിലായി പൂജാമുറി വരിക എന്നിവയ്ക്ക് അടിയന്തര പരിഹാരം ആവശ്യമാണ്. ഒരിക്കല്‍ സ്ഥാപിച്ച വിളക്ക് തെളിയിച്ച് തുടങ്ങിയ പൂജാമുറി ഉത്തമസ്ഥാനത്തേയ്ക്ക് മാറ്റുന്നതിനും ശാസ്ത്രവിധി സ്വീകരിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button