ലണ്ടൻ : കെന്റിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം വാക്‌സിന്‍ നല്‍കുന്ന സംരക്ഷണത്തെ ദുര്‍ബലപ്പെടുത്താമെന്നും സ്ഥിതി ആശങ്കാജനകമാണെന്നും യുകെയിലെ ജനിതക നിരീക്ഷണ പദ്ധതിയുടെ തലവൻ ഷാരോണ്‍ പീകോക്ക് അറിയിച്ചു.
Read Also : രാസനിർമ്മാണ ശാലയിൽ വൻ തീപിടുത്തം
കൊറോണ വൈറസ് 2.35 ദശലക്ഷം ആളുകളെ കൊന്നൊടുക്കി, കോടിക്കണക്കിന് സാധാരണ ജീവിതത്തെ തലകീഴായി മാറ്റി, പക്ഷേ പുതിയ ചില വകഭേദങ്ങൾ വാക്സിൻ പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഷാരോണ്‍ പീകോക്ക് പങ്ക് വച്ചു.
ബ്രിട്ടനില്‍ ഇതിനോടകം വ്യാപിച്ച പുതിയ യുകെ വകഭേദം ശക്തമാണെന്നും ലോകത്തെ പോലും തകര്‍ക്കാന്‍ ഇതിനു ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി . ഇത് പ്രതിരോധശേഷി, വാക്സിനുകളുടെ ഫലപ്രാപ്തി , വൈറസ് കൈകാര്യം ചെയ്യുന്ന രീതി എന്നിവയെ ബാധിക്കും. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ കണ്ടെത്തിയ പുതിയ വൈറസ് കൊറോണയുടെ 1.1.7 വകഭേദമാണ്.
Post Your Comments