കൊല്ലം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ പ്രതികരിച്ച് യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ഏതെങ്കിലും ചുമതലകളില്‍ എത്തുകയോ ചെയ്യുക എന്നതല്ല രാഷ്ട്രീയമെന്നും ജനങ്ങളെ സേവിക്കലാണ് രാഷ്ട്രീയമെന്നുമാണ് അവര്‍ പ്രതികരിച്ചത്.
Read Also : “മാറുന്ന ഇന്ത്യ..മാറുന്ന ഇന്ത്യൻ റെയിൽവേ” ; യുവാവിന്റെ കുറിപ്പ് വൈറൽ ആകുന്നു
ഇടതുപക്ഷം ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ നിയമസഭാ തിരടുപ്പില്‍ രംഗത്തിറക്കുമെന്നും ചിന്ത ജെറോം പറഞ്ഞു. ഒരു മലയാള വാര്‍ത്താ മാദ്ധ്യമത്തോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നും ചിന്ത ജെറോമിനെ പരിഗണിക്കുന്നുവെന്നുള്ള അഭ്യൂഹങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
‘ചെറുപ്പത്തിലേ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കെത്തിയതാണ് ഞാന്‍. മത്സരിക്കുകയോ ഏതെങ്കിലും സ്ഥാനത്തെത്തുകയോ ചെയ്യുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം. ജനങ്ങളെ സേവിക്കലാണ്. ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെയാണ് ഇടത് മുന്നണി രംഗത്തിറക്കുക. ഇത്തവണയും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പരിഗണന നല്‍കും. തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യ അടക്കമുള്ളവര്‍ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്.’-ചിന്ത ജെറോം പറയുന്നു.
Post Your Comments