Latest NewsNewsLife StyleHealth & Fitness

വൈറ്റമിൻ സി വർധിപ്പിക്കാൻ ഓറഞ്ചിനൊപ്പം ഇനി ഈ കഴിക്കാം

വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങളും പ്രതിരോധശക്തി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. വൈറ്റമിൻ സി ധാരാളം അടങ്ങിയ ഒരു ഫലമാണ് ഓറഞ്ച്. ഇടത്തരം വലുപ്പമുള്ള ഒരു ഓറഞ്ചിൽ 69.7 മി.ഗ്രാം വൈറ്റമിൻ സി ഉണ്ട്. എന്നാൽ ഓറഞ്ചിനേക്കാൾ വൈറ്റമിൻ സി അടങ്ങിയ, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മറ്റ് ചില ഭക്ഷണങ്ങളും ഉണ്ട്. അവ ഏതെല്ലാമെന്നു നോക്കാം.

പപ്പായ

പപ്പായ ദഹനം മെച്ചപ്പെടുത്തും. ചർമത്തിന് തിളക്കമേകും. എല്ലുകളെ ശക്തിപ്പെടുത്തും. ഒരു കപ്പ് പപ്പായയിൽ 88.3 മി.ഗ്രാം വൈറ്റമിൻ സി ഉണ്ട്.

സ്ട്രോബെറി

ഒരു കപ്പ് സ്ട്രോബെറിയിൽ 87.4 മി.ഗ്രാം വൈറ്റമിൻ സി ഉണ്ട്. ഇത് മാത്രമല്ല ഫോളേറ്റും മറ്റ് സംയുക്തങ്ങളും സ്ട്രോബെറിയിലുണ്ട്. ഹൃദയത്തിന് ആരോഗ്യമേകുന്നു.

പൈനാപ്പിൾ

പൈനാപ്പിളിൽ ബ്രോമെലെയ്ൻ എന്ന ഡൈജസ്റ്റീവ് എൻസൈം ഉണ്ട്. ഇത് ബ്ലോട്ടിങ്ങ് തടയുകയും ഭക്ഷണം വിഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഒരു ബൗൾ പൈനാപ്പിളിൽ 78.3 മി.ഗ്രാം വൈറ്റമിൻ സി ഉണ്ട്.

മാമ്പഴം
വൈറ്റമിൻ സി ധാരാളം അടങ്ങിയ ഫലമാണ് മാമ്പഴം. ഇടത്തരം വലുപ്പമുള്ള ഒരു മാമ്പഴത്തിൽ ഏതാണ്ട് 122.3 മി. ഗ്രാം വിറ്റമിൻ സി ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button