Latest NewsNewsIndia

കോണ്‍ഗ്രസ്​ വീണ്ടും അധികാരത്തിലെത്തിയാല്‍ കാർഷിക നിയമം ചവറ്റുകൊട്ടയിലെറിയുമെന്ന് പ്രിയങ്ക ഗാന്ധി

ഉത്തർ പ്രദേശ് : വീണ്ടും അധികാരത്തിലെത്തിയാല്‍ കര്‍ഷകരെ ദ്രോഹിക്കുന്ന കൃഷി നിയമം ചവറ്റുകൊട്ടയിലെറിയുകയാണ് കോണ്‍ഗ്രസ് ആദ്യം ചെയ്യുകയെന്ന് എ​.ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. പാ​ക്കി​സ്ഥാ​നി​ലും ചൈ​ന​യി​ലും പോകുവാന്‍ സമയം കിട്ടുന്ന പ്രധാനമന്ത്രിയ്ക്ക് കര്‍ഷക സമരം നടത്തുന്നവരെ സന്ദര്‍ശിക്കുന്നതിന് സമയമില്ലെന്നും അവര്‍ പറഞ്ഞു.

Read Also : ആലപ്പുഴയിൽ വിനോദയാത്രികരുമായി പോയ ഹൗസ് ബോട്ടിന് തീ പിടിച്ചു

കര്‍ഷകര്‍ക്ക് ഒരിക്കലും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അവരെ തീ​വ്ര​വാ​ദി​ക​ളെ​ന്നും ഭീ​ക​ര​വാ​ദി​ക​ളെ​ന്നും വിളിക്കുന്നത് ശരിയല്ലെന്നും പ്രി​യ​ങ്ക ഗാ​ന്ധി കൂട്ടിച്ചേർത്തു. ‘ജയ്​ ജവാന്‍, ജയ്​ കിസാന്‍’ മുദ്രാവാക്യമുയര്‍ത്തി പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയാണ് പ്രിയങ്ക ഗാന്ധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button