
കൊച്ചി: മിമിക്രി കലാ രംഗത്ത് മൂന്നു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ നടനും മിമിക്രി താരവുമായ കോട്ടയം നസീറിന് ‘കലാഭവന്‍മണി പുരസ്‌കാരം’ നൽകി ആദരിച്ചു. നടൻ കലാഭവൻ മണിയുടെ പേരിൽ ആരംഭിച്ച സേവന സമിതിയുടെ നേതൃത്വത്തിലായിരുന്നു ആദരം. എറണാകുളം വൈഎംസിഎ ഹാളില്‍ വെച്ചായിരുന്നു ചടങ്ങ്. ജസ്റ്റിസ് ബി. കമാല്‍ പാഷ ഫലകവും, കെ.എസ് പ്രസാദ് പൊന്നാടയും നല്‍കി കോട്ടയം നസീറിനെ ആദരിച്ചു.
കലാഭവന്‍ മണിയുടെ അനുമതിയോടെ തുടങ്ങിയതാണ് കലാഭവന്‍ മണി സേവന സമിതി. അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷമാണ് കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് കമ്മിറ്റി രൂപീകരിച്ചത്.
സമിതി ചെയര്‍മാന്‍ അജില്‍ മണിമുത്ത്, അവാര്‍ഡ് കമ്മിറ്റി അംഗമായ ഇസ്മായില്‍ കൊട്ടാരപ്പാട്ട്, ഉമ്മര്‍ നിസാര്‍, മാസ്റ്റര്‍ എം. ദര്‍ശന്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
Post Your Comments