KeralaLatest NewsNews

കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെല്ലാം പേരുമാറ്റി പിണറായി സര്‍ക്കാറിന്റേതാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍

മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം; കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെല്ലാം പേരുമാറ്റി സംസ്ഥാന സര്‍ക്കാറിന്റേതാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്നത് മാത്രമാണ് പിണറായി വിജയന്റെ പണിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കേരളത്തില്‍ പേരു മാറ്റിയും, വകമാറ്റി ചെലവഴിച്ച് പിണറായി സര്‍ക്കാര്‍ കോടികള്‍ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് തങ്ങളുടെ പദ്ധതി നിര്‍വഹണ പ്രക്രിയ കേരളത്തില്‍ നടത്തേണ്ട സാഹചര്യമാണ്  നിലവിലുള്ളത്‌ . സഹസ്രകോടിയുടെ അഴിമതിയാണ് കേന്ദ്ര പദ്ധതികളുടെ മറവില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിവരുന്നത്. പിണറായിയുടേത് പോസ്റ്റുമാന്‍ പണി മാത്രമാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Read Also : പാര്‍വതി തിരുവോത്തിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള സിപിഎം നീക്കത്തിന് കനത്ത തിരിച്ചടി

ശിവഗിരിയുടെ സമഗ്ര വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തുക ചെലവഴിക്കാതെ പാഴാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. രണ്ടാമതും മന്ത്രാലയങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി കേന്ദ്ര മന്ത്രി വി.മുരളീധരനാണ് ഫണ്ട് വീണ്ടും അനുവദിപ്പിച്ചത്. കിഫ്ബി വികസനം പൊള്ളയാണ്. സാധാരണക്കാരായ ജനങ്ങളെ ഈട് വച്ചാണ് കിഫ്ബി വഴി പണം കടമെടുത്തിരിക്കുന്നത്. അതിനാല്‍ തന്നെ വായ്പാ തിരിച്ചടവിന്റെ ബാധ്യത പേറേണ്ടതും സാമാന്യ ജനവിഭാഗമാണ്. സകല മേഖലകളിലും അഴിമതി നിറഞ്ഞതുകൊണ്ടാണ് സോഷ്യല്‍ ഓഡിറ്റിംഗിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button