കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിനും ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി, തലച്ചോറിന്റെ പ്രവർത്തനം, പേശികളുടെ ശക്തി എന്നിവയ്ക്ക് ഇരുമ്പ് ആവശ്യമാണ്. ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് ഉണ്ടെന്ന് കണ്ടെത്തിയാൽ ഏറ്റവും പ്രധാനം ഇരുമ്പ് അടങ്ങിയ ആഹാരം കൂടുതല്‍ കഴിക്കുക എന്നതാണ്.
പച്ചയില കറികള്‍ കൂടുതല്‍ അടങ്ങിയ ആഹാരം കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭ്യമാക്കും. ചീര, ബ്രക്കോളി എന്നിവയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. റെഡ് മീറ്റ്, കടല്‍ വിഭവങ്ങള്‍, ചിക്കന്‍, മുട്ട വിവിധതരം നട്സുകൾ എന്നിവയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഇരുമ്പ് നന്നായി ആഗിരണം ചെയ്യാൻ സഹായിക്കും.
Post Your Comments