മലപ്പുറം : മലപ്പുറത്ത് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍റെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മലപ്പുറം കുന്നുമ്മല്‍ സ്വദേശി ഷിബിലിയുടെ വീട്ടിലാണ് പരിശോധന നടന്നത്. ഇഡി നേരത്തെ അറസ്റ്റ് ചെയ്ത കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൌഫ് ശരീഫുമായി ബന്ധപ്പെട്ട കേസിലാണ് ഷിബിലിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
റൌഫ് ശരീഫിന്റെ അക്കൗണ്ടില്‍ നേരത്തെ 2 കോടിയോളം രൂപ ഇഡി കണ്ടെത്തിയിരുന്നു. ഈ പണവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തി എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. അതേസമയം, റെയ്ഡിനെതിരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായെത്തി. വീടിന് പുറത്ത് പ്രവർത്തകർ കൂടുകയായിരുന്നു. കനത്ത പോലീസ് കാവലിലായിരുന്നു റെയ്ഡ്.
Post Your Comments