Latest NewsCinemaMollywoodNewsKollywood

‘വി’ സസ്പെൻസ് ത്രില്ലറുമായി ഡാവിഞ്ചി ശരവണൻ ; ചിത്രം ഉടൻ പ്രദർശനത്തിന്

ഫെബ്രുവരി അവസാനവാരത്തിൽ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും

ഡാവിഞ്ചി ശരവണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വി’. സസ്പെൻസ് ത്രില്ലറിൽ ഒരുക്കിയിരിക്കുന്ന സിനിമ മലയാളത്തിലും തമിഴിലുമായി ഉടൻ പ്രദർശനത്തിനെത്തുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ട്രൂ സോൾ പിക്ച്ചേഴ്സിൻ്റെ ബാനറിൽ രൂപേഷ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ പ്രശസ്ത തമിഴ്‌നടൻ രാഘവ്, നടി ലുധിയ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളികളായ സത്യദാസ് ,ഋഷി, ദിവ്യൻ എന്നിവർക്കൊപ്പം റിനീഷ്, അശ്വിനി,നിമാ ഫിൽ ജിയ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ഇവർക്കു പുറമേ പ്രശസ്ത തമിഴ് നടനും, സംവിധായകനുമായ ആർ.എൻ.ആർ.മനോഹർ, പ്രശസ്ത നടി സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

 

ഇളങ്കോകലൈവാനിൻ്റേതാണ് സംഗീതം. ഗാനങ്ങൾ – മുത്തു വിജയൻ.അനിൽകുമാർ ഛായാഗ്രഹണവും വി.ടി.ശ്രീജിത്ത് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഫെബ്രുവരി അവസാനവാരത്തിൽ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button