Life Style

ശരീരത്തിന് ഏറ്റവും ഉത്തമം കട്ടന്‍ കാപ്പി

നമ്മളില്‍ പലരുടേയും ഓരോ ദിവസവും തുടങ്ങുന്നതുതന്നെ ഒരു കാപ്പിയില്‍ ആയിരിക്കും അല്ലേ? കട്ടന്‍കാപ്പി കുടിക്കുന്നവരും, പാല്‍ക്കാപ്പി കുടിക്കുന്നവരും ഉണ്ട്, എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ നല്ലത് കട്ടന്‍കാപ്പി തന്നെയാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. കാപ്പിയുടെ പല ആരോഗ്യ ഗുണങ്ങളെ കുറിച്ചും നമുക്കറിയാം. എന്നാല്‍ കട്ടന്‍കാപ്പി നല്‍കുന്ന ഈ ഗുണങ്ങള്‍ ആരെയും അമ്പരപ്പിക്കും.

ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ ഉത്തമമായ ഒരു പാനീയമാണ് കട്ടന്‍കാപ്പി. കട്ടന്‍കാപ്പി തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കാനുള്ള കഴിവുള്ളതിനാലാണ് ഇത്. കാപ്പി ശരീരത്തിന് ഉന്‍മേഷം നല്‍കുമെന്ന് നമുക്കറിയാം. കാപ്പി കുടിക്കുന്നതിലൂടെ കൂടുതല്‍ കായികബലം കൈവരിക്കകൂടി ചെയ്യും എന്നത് അധികം ആര്‍ക്കും അറിയില്ല. ടെന്‍ഷന്‍, സ്‌ട്രെസ്, ഡിപ്രഷന്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളെ ചെറുക്കുന്നതിനും കട്ടന്‍കാപ്പിക്ക് പ്രത്യേക കഴിവാണുള്ളത്. കട്ടന്‍ കാപ്പി നാഡീവ്യവസ്ഥയെ കൂടുതല്‍ കര്യക്ഷമമാക്കി മാറ്റുകയും. സന്തോഷം നല്‍കുന്ന ഹോര്‍മോണുകള്‍ കൂടുതല്‍ ഉത്പാതിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറം തള്ളുന്നതിനും കട്ടന്‍കാപ്പി ദിവസേന കുടിക്കുന്നതിലൂടെ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button