ബെയ്ജിങ്: ലോകം മുഴുവൻ വ്യാപിച്ച കൊറോണ വൈറസ് ചൈനയിൽ നിന്നുമാണ് ഉണ്ടായെതെന്നായിരുന്നു പ്രധാന ആരോപണം. ചൈനയിലെ വുഹാനിലാണ് 2019ന്‍റെ അവസാനത്തോടെ കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ വ്യാപകമായ ശേഷം ലോകമാകെ പടര്‍ന്ന വൈറസ് രോഗത്താല്‍ മരിച്ചത് 23.53 ലക്ഷം പേരാണ്. എന്നാൽ ഈ വൈറസ് രാജ്യത്തിന് പുറത്തുനിന്ന് എത്തിയതാണെന്ന ചൈനീസ് വാദം ശരിവെച്ച് ലോകാരോഗ്യ സംഘടനയുടെ അന്വേഷണ സംഘം.
ശീതീകരിച്ച് എത്തിച്ച ആസ്ട്രേലിയന്‍ ബീഫില്‍ നിന്നാവാം കൊറോണ വൈറസിന്‍റെ ഉത്ഭവമെന്ന നിഗമനത്തിലാണ് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞര്‍. ഇറക്കുമതി ചെയ്ത മാംസത്തില്‍ നിന്ന് തന്നെയാണോ വൈറസ് ഉത്ഭവിച്ചതെന്ന കാര്യത്തിലാണ് ഇനി കൂടുതല്‍ പഠനം നടത്തേണ്ടതെന്ന് ഡബ്ല്യു.എച്ച്.ഒ സംഘത്തലവന്‍ പീറ്റര്‍ എംബാരേക് പറഞ്ഞു. കൂടാതെ ചൈന ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണ് വൈറസ് എന്ന കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments