പ്രമേഹം പോലെ തന്നെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും. മുമ്പെല്ലാം പ്രായമായവരിലാണ് പ്രധാനമായും കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ചെറുപ്പക്കാരിലും ഇത് കൂടിവരുന്ന അവസ്ഥയാണുള്ളത്. മോശം ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് ചെറുപ്പക്കാരില്‍ വരെ രക്തസമ്മര്‍ദ്ദം അനിയന്ത്രിതമായി ഉയരുന്ന അവസ്ഥകളുണ്ടാക്കുന്നത്.
രക്തസമ്മര്‍ദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ നമുക്കറിയാം, പല തരം ഭീഷണികളാണ് ജീവന് മേല്‍ ഉയര്‍ത്തുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളും പക്ഷാഘാതവുമെല്ലാം ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ്.
ചിലര്‍ക്ക് നിര്‍ബന്ധമായും ഇതിന് മരുന്ന് കഴിക്കേണ്ടതായി വരാറുണ്ട്. അത്തരക്കാര്‍ തീര്‍ച്ചയായും മരുന്ന് തുടരുക. ഡോക്ടര്‍ നല്കുന്ന മറ്റ് നിര്‍ദേശങ്ങളും പാലിക്കുകയും ചെയ്യുക. ഒപ്പം തന്നെ ഡയറ്റില്‍ അല്പം ശ്രദ്ധ വയ്ക്കുക കൂടി ചെയ്താല്‍ രക്തസമ്മര്‍ദ്ദം അസാധാരണമായി ഉയരുന്നത് കുറയ്ക്കാനായേക്കും. അത്തരത്തില്‍ ഉയര്‍ന്ന രക്തസമ്മര്ദ്ദമുണ്ടാകുന്നവര്ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒന്നാണ് തക്കാളി.
.
Post Your Comments