ബെംഗളൂരു : കേരളത്തിലേക്ക് വ്യാപകമായി കഞ്ചാവ് കടത്തിയ കേസിലെ മുഖ്യപ്രതി പിടിയിലായി. പാലക്കാട് ചോക്കാട് ചാലുവരമ്പ് സ്വദേശി ഷറഫുദ്ദീന്‍(39)ആണ് അറസ്റ്റിലായത്. എറണാകുളം റൂറല്‍ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ ആന്ധ്രാപ്രദേശില്‍ നിന്നാണ് കേരളത്തിലേക്ക് വ്യാപകമായി കഞ്ചാവ് എത്തിച്ചിരുന്നത്.
വിശാഖപ്പട്ടണത്തിലെ ഗ്രാമത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ആന്ധ്രയിലെ നക്സല്‍ ബാധിത മേഖലയില്‍ നിന്നാണ് ഇയാള്‍ വന്‍ തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തിയിരുന്നത്. കഴിഞ്ഞ നവംബറില്‍ വിശാഖപട്ടണത്തിലെ ഗ്രാമത്തില്‍ നിന്നും എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 150 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
Post Your Comments