പി എസ് സിയെ നോക്കുകുത്തിയാക്കി നടക്കുന്ന പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ കൃഷ്ണകുമാർ. സെക്രട്ടറിയേറ്റിനു മുന്നിലെ സമരമുഖത്ത് താരം നേരിട്ടെത്തി സമരക്കാരോട് സംസാരിച്ചു.
‘പി എസ് സി റാങ്ക് ലിസ്റ്റിൽ വന്നിട്ടും ജോലി ലഭിക്കാതെ കഷ്ടപ്പെടുന്ന എന്റെ കൊച്ചനുജത്തിമാരെയും അനുജന്മാരെയും നേരിൽ കാണുവാനായി അവരുടെ സമരമുഖത്തു, ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ പോയി. അവരുമായി സംസാരിച്ചു. എന്തൊരു അനീതിയാണിത്. കേരളത്തിലെ ലക്ഷകണക്കിന് യുവാക്കൾ സർക്കാരിന്റെ ലിസ്റ്റിൽ പ്രതീക്ഷയർപ്പിച്ച്, ജോലി നൽകുമെന്ന സർക്കാരിന്റെ വാക്കും വിശ്വസിച്ച് അവരുടെ യൗവനം പാഴായി പോകുന്നു. എന്തിനു ഈ യുവജന വഞ്ചന.’–കൃഷ്ണകുമാർ പറഞ്ഞു.
Post Your Comments