Latest NewsKeralaNewsIndia

പാലാ തരില്ലെന്ന് പിണറായി; മുന്നണി മാറ്റത്തിനൊരുങ്ങി എൻ.സി.പി, ഇടതിലുറച്ച് ശശീന്ദ്രൻ വിഭാഗം

ശശീന്ദ്രൻ വിഭാഗം മുന്നണിയിൽ തുടരും

കോട്ടയം: ഒടുവിൽ ‘പാലാ’യുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നയം വ്യക്തമാക്കി. മാണി.സി. കാപ്പന് പാല സീറ്റ് കൊടുക്കില്ലെന്ന് മുഖ്യമന്ത്രി എൻ. സി.പി നേതൃത്വത്തെ അറിയിച്ചു. നേതാവ് പ്രഫുൽ പട്ടേലിനെ ഫോണിൽ വിളിച്ച പിണറായി, സീറ്റ് നല്കാനാവില്ലെന്ന കാര്യം അറിയിക്കുകയായിരുന്നു. പാലാക്ക് പകരം രാജ്യസഭാ സീറ്റെന്ന എൻ.സി.പിയുടെ ആവശ്യവും മുഖ്യമന്ത്രി തളളി.

Also Read:ഒരു രൂപയ്ക്ക് ഉച്ചഭക്ഷണ പദ്ധതിയുമായി ബി ജെ പി എം പി ഗൗതം ഗംഭീർ

കുട്ടനാട്ടിൽ മാണി സി. കാപ്പന് മത്സരിക്കാമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം എൻ.സി.പി പരിഗണിക്കാനിടയില്ലാത്ത സാഹചര്യത്തിൽ മുന്നണി മാറ്റത്തിനൊരുങ്ങുകയാണ് എൻ.സി.പിയെന്ന് റിപ്പോർട്ടുകൾ. പ്രഫുൽ പട്ടേൽ കൂടിക്കാഴ്ചക്ക് അനുമതി ചോദിച്ചെങ്കിലും മുഖ്യമന്ത്രി നിഷേധിച്ചതോടെ എൻ.സി.പി കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടമാക്കിയിരുന്നു. സി.പി.എം തീരുമാനമറിഞ്ഞ എൻ.സി.പി ദേശീയാധ്യക്ഷൻ ശരത് പവാർ സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരനോട് അടിയന്തിരമായി മുംബൈയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

എൻ.സി.പി യിൽ ഇടതുപക്ഷത്തോടൊപ്പം നില്ക്കാൻ മന്ത്രി എ. കെ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം വാദമുയർത്തിയതോടെ ഒരു പിളർപ്പിനു സാധ്യതയുമേറിയിട്ടുണ്ട്. ഏലത്തൂർ ശശീന്ദ്രന് നല്കാൻ ധാരണയായിട്ടുണ്ടെന്നാണ് സൂചന. മുംബൈയിലെത്തിയ മാണി സി കാപ്പൻ എം.എൽ.എയും ടി.പി പീതാംബരനും ഇന്നുച്ചക്ക് ശേഷം ശരത് പവാറിനെ കാണും.

shortlink

Related Articles

Post Your Comments

Related Articles


Back to top button