അബഹ: സൗദിയില്‍ അബഹ വിമാനത്താവളത്തിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ യാത്രാ വിമാനത്തിന് തീപിടിച്ചു. ആര്‍ക്കെങ്കിലും പരിക്കേറ്റതായോ നാശ നഷ്ടങ്ങൾ എത്രത്തോളമാണെന്നോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.
അഗ്നി നിയന്ത്രണ വിധേയമായെന്ന് അറബ് സഖ്യസേന അറിയിച്ചു. ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം നടത്തിയതായും എയര്‍പോര്‍ട്ടിലെ സിവിലിയന്‍ വിമാനം തീപിടിത്തത്തിന് വിധേയമായതായും സഖ്യ സേന പ്രസ്‌താവനയില്‍ പറഞ്ഞു.
Read Also: പ്രവാസി വ്യവസായി രവി പിള്ളയ്ക്കെതിരെ സമരത്തിന് പോയ തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്
സിവിലിയന്മാരെയും സ്വത്തുക്കളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അബഹ വിമാനത്താവളം ലക്ഷ്യമിടാന്‍ ശ്രമിക്കുന്നതും സിവിലിയന്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതും യുദ്ധക്കുറ്റമാണെന്നും അറബ് സഖ്യ സേന അറിയിച്ചിട്ടുണ്ട്. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ സൗദിഅറേബ്യയിലേയ്ക്ക് വിക്ഷേപിച്ച രണ്ട് സായുധ ഡ്രോണുകള്‍ തകര്‍ത്തതായി അറബ് സഖ്യസേന ഫെബ്രുവരി 10-ന് രാവിലെ അറിയിച്ചിരുന്നു.
Post Your Comments